ഭാ​ഗ്യം തു​ണ​യാ​യി;11 മാ​സ​ത്തെ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് റ​ഹിം നാ​ട്ടി​ലെ​ത്തി
Tuesday, September 12, 2017 3:40 AM IST
കാ​​യം​​കു​​ളം: ഭാ​​ഗ്യം തു​​ണ​​യാ​​യ​​പ്പോ​​ൾ മ​​ല​​യാ​​ളി യു​​വാ​​വി​​നു വി​​ദേ​​ശ​​ത്തു ല​​ഭി​​ച്ച ജ​​യി​​ൽ​​ശി​​ക്ഷ​​യി​​ൽ ഇ​​ള​​വ് ല​​ഭി​​ച്ചു. വീ​​ട്ടു​​കാ​​രു​​ടെ പ്രാ​​ർ​​ഥ​​ന​​യ്ക്കൊ​​പ്പം ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പ്ര​​വാ​​സി​​ക​​ളു​​ടെ​​യും ഇ​​ട​​പെ​​ട​​ൽ കൂ​​ടി​​യാ​​യ​​പ്പോ​​ൾ മോ​​ച​​നം യാ​​ഥാ​​ർ​​ഥ്യ​​മാ​​യി. കാ​​യം​​കു​​ളം എ​​രു​​വ മ​​ര​​ങ്ങാ​​ട്ട് തെ​​ക്കേ​​ത്ത​​റ വീ​​ട്ടി​​ൽ അ​​ബ്ദു​​ൽ റ​​ഹിം(38)​​ആ​​ണ് ബ​​ഹ്റൈ​​ൻ ജ​​യി​​ലി​​ലെ 11 മാ​​സ​​ത്തെ ജ​​യി​​ൽ​​വാ​​സ ​ശേ​​ഷം മോ​​ചി​​ത​​നാ​​യി ഇ​​ന്ന​​ലെ നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ബ​​ലി പെ​​രു​​ന്നാ​​ളി​​നു ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ത​​ട​​വു​​കാ​​ർ​​ക്ക് ശി​​ക്ഷാ ഇ​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ അ​​ക്കൂ​​ട്ട​​ത്തി​​ൽ റ​​ഹീ​​മി​​നെ​​യും ഭാ​​ഗ്യം തു​​ണ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

2016 ഒ​​ക്ടോ​​ബ​​ർ 26ന് ​​ബ​​ഹ്റൈ​​നി​​ലെ അ​​ൽ​​ബ റൗ​​ണ്ട് എ​​ബൗ​​ട്ടി​​നു സ​​മീ​​പം റ​​ഹിം ഓ​​ടി​​ച്ച വാ​​ഹ​​നം അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​ട്ടു ബ​​ഹ്റൈ​​ൻ പൗ​​ര​​ൻ മ​​രി​ച്ചി​രു​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് റ​​ഹി​​മി​​നു മൂ​​ന്നു​ വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​ശി​​ക്ഷ​​യും ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കു ലൈ​​സ​​ൻ​​സ് റ​​ദ്ദ് ചെ​​യ്തും ബ​​ഹ്റൈ​​ൻ കോ​​ട​​തി വി​​ധി​​ച്ച​​ത്.

ഭ​​ർ​​ത്താ​​വി​​ന്‍റെ മോ​​ച​​നം തേ​​ടി റ​​ഹീ​​മി​​ന്‍റെ ഭാ​​ര്യ ന​​ജി​​മോ​​ൾ പ്ര​​വാ​​സി മ​​ല​​യാ​​ളി ഫെ​​ഡ​​റേ​​ഷ​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​വാ​​സി സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ബ​​ഷീ​​ർ അ​​ന്പ​​ലാ​​യി​​യെ ബ​​ന്ധ​​പ്പെ​​ടു​​ക​​യും ഇ​​ദ്ദേ​​ഹം ഇ​​ന്ത്യ​​ൻ എം​​ബ​​സി, ബ​​ഹ്റൈ​​ൻ മ​​ത​​കാ​​ര്യ​​വ​​കു​​പ്പ്, റോ​​യ​​ൽ കോ​​ർ​​ട്ട് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ൽ ദ​​യാ​​ഹ​​ർ​​ജി സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​യ്തി​രു​ന്നു. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ബ​​ഹ്റൈ​​നി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ അ​പേ​ക്ഷ​യും ന​ൽ​കി.

റ​​ഹീ​​മി​​നു നാ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​ടി​​ക്ക​​റ്റ് എ​​ടു​​ത്ത് സ​​ഹാ​​യി​​ച്ച​​ത് ബ​​ഹ്റൈ​​ൻ മ​​ല​​യാ​​ളി ബി​​സി​​ന​​സ് ഫോ​​റ​​മാ​​ണ്. എ​​ന്നാ​​ൽ, റ​​ഹീ​​മി​​ന്‍റെ ബ​​ഹ്റൈ​​നി​​ലെ ഖ​​ഫീ​​ലാ​​യ മു​​ഹ​​മ്മ​​ദ് ഈ​​സാ ഖ​​ൽ​​ഫാ​​ൻ വ​​ലി​​യ സ​​ഹാ​​യ​​ങ്ങ​​ൾ റ​​ഹീ​​മി​​നു ചെ​​യ്തു ന​​ൽ​​കി. കേ​​സി​​ൽ അ​​ഭി​​ഭാ​​ഷ​​ക​​നെ നി​​യ​​മി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ക​​യും റ​​ഹിം ജ​​യി​​ലി​​ൽ ആ​​യ​​പ്പോ​​ൾ ഓ​​രോ മാ​​സ​​വും കു​​ടും​​ബ​​ത്തി​​നു ചെ​​ല​​വി​​നു​​ള്ള പ​​ണം നാ​​ട്ടി​​ലേ​​ക്ക് അ​​യ​​ച്ചു ന​​ൽ​​കി​​യും ഖ​​ഫീ​​ൽ സ​​ഹാ​​യി​​ച്ചു. പി​​താ​​വി​​നെ ക​​ണ്‍​കു​​ളി​​ർ​​ക്കെ കാ​​ണാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് റ​​ഹീ​​മി​​ന്‍റെ മ​​ക്ക​​ളാ​​യ ബി​​ലാ​​ലും ഹ​​സ​​നും ഹു​​സൈ​​നും.