ദിബ്ബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ്
Tuesday, August 22, 2017 6:57 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഹാൾ ദിബ്ബയിൽ ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25 വെള്ളി രാവിലെ 9.30 മുതൽ ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസിൽ പൊതുജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ്.

തുടർന്ന് കോണ്‍സുലർ സേവനവും ലഭ്യമാണ്. അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കൾച്ചറൽ അസോസിയേഷൻ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 09 2446064 055/5597104