നിറ സാന്നിധ്യമായി അന്യസംസ്ഥാന വാളണ്ടിയർമാരും
Monday, August 21, 2017 7:22 AM IST
ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാളണ്ടിയർമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റിഇരുപത്തി രണ്ടു വാളണ്ടിയർമാരാണ് പങ്കെടുക്കുന്നത്. കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മേഘാലയ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നവർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വാളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഹജ്ജ് വെൽഫെയർ ഫോറം. എല്ലാ വർഷങ്ങളിലും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുന്നെണ്ടെന്നു ഹെല്പ് ഡെസ്ക് പ്രധിനിധി വിജാസ് ഫൈസി പറഞ്ഞു. ഹജ്ജ് വെൽഫെയർ ഫോറമാണ് ഇന്ന് കാണുന്ന എല്ലാ വോളണ്ടിയർ സേവനത്തിനും തുടക്കം കുറിച്ചതെന്നു പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം പ്രതിനിധി സിറാജുദ്ധീൻ ഓർമപ്പെടുത്തി.

ഷറഫിയ അൽ നൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ മുസ്തഫ കെ. ടി പെരുവള്ളൂർ ഖുർആൻ പറയണം നടത്തി. ഉറുദുവിൽ മക്കയിൽ ചെയ്യേണ്ട സേവനങ്ങളെ കുറിച്ച് അബ്ദുൽ നാസർ ചാവക്കാടും ഒരു വോളണ്ടിയർ എങ്ങനെയാവണം എന്ന വിഷയത്തിൽ ശംസുദ്ധീൻ പഴെത്തും ക്ലാസുകൾ എടുത്തു. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ റഹീം ഒതുക്കുങ്ങൾ സ്വാഗതവും അബ്ദുൽ റഷീദ് ഒഴുർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ