മാ​തൃ​ഭാ​ഷ​യു​ടെ മാ​ധു​ര്യം വി​ളി​ച്ചോ​തി "​ത​ളി​രു​ക​ൾ 2017’
Saturday, August 19, 2017 7:19 AM IST
കു​വൈ​ത്ത്: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​മാ​യ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മ​ല​യാ​ള ഭാ​ഷാ​ക​ള​രി "ത​ളി​രു​ക​ൾ 2017 ന് ​തു​ട​ക്ക​മാ​യി.

നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി കു​ഞ്ഞു​ങ്ങ​ളു​ടെ അ​റി​വ് അ​നു​സ​രി​ച്ച് ത​രം തി​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 17 മു​ത​ൽ 31 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ.

സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മ്മ പ​ള്ളി വി​കാ​രി ഫാ. ​സു​നി​ൽ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ഞ്ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ പാ​ഠാ​വ​ലി "​ത​ളി​രു​ക​ൾ’ ഫാ. ​സ​ഞ്ജു ജോ​ണ്‍ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റേ​ർ​മാ​രാ​യ ജി​നു, സോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സോ​ജി വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്റ്റി സ്റ്റീ​ഫ​ൻ, പ്ര​സ്ഥാ​നം ട്ര​ഷ​റ​ർ അ​നി​ൽ ഏ​ബ്ര​ഹാം, പ്ര​സ്ഥാ​നം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ