അ​ബു​ദാ​ബി​യി​ൽ മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ 18 ന്
Wednesday, August 16, 2017 8:07 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ഗ​സ്റ്റ് 18ന് (​വെ​ള്ളി) ആ​ഘോ​ഷി​ക്കു​ന്നു. രാ​വി​ലെ 11 മു​ത​ൽ മു​സ​ഫ മാ​ർ​ത്തോ​മ്മ ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി​യും സ​ഖ്യം പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി സ​ഖ്യം പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യ "​വേ​ലു​ത്ത​ന്പി ദ​ള​വ’ എ​ന്ന സം​ഗീ​ത നാ​ട​ക​വും അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള