"ഫാ​സി​സ​ത്തി​നെ​തി​രെ പൊ​തു​ശ​ബ്ദ​മു​യ​ര​ണം’
Wednesday, August 16, 2017 4:49 AM IST
ഫ​ഹാ​ഹീ​ൽ(​കു​വൈ​ത്ത്): ഇ​ന്ത്യ​യു​ടെ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ സ​മൂ​ഹ​ത്തി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ സ​മൂ​ഹം വി​വേ​ക​പൂ​ർ​വം പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ദ​നി. കെ​കെ​ഐ​സി ന​ട​ത്തു​ന്ന ന്ധ​അ​റി​വ് ന​ൻ​മ​ക്ക് ഒ​രു​മ​ക്ക്’ എ​ന്ന ദ്വൈ​മാ​സ കാ​ന്പ​യി​ന്‍റെ ഫ​ഹാ​ഹീ​ൽ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ശ​ത്രു​ത​യു​ടെ​യും ആ​ശ​യ​ങ്ങ​ൾ ത​ന്ത്ര​പ​ര​മാ​യി പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​മാ​യി ധ്രു​വീ​ക​രി​ക്കാ​ൻ ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ത​രം പ്ര​തി​ലോ​മ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ മ​തേ​ത​ര സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ച്ചു നി​ൽ​ക്കു​ക​യും സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് വി​സ്ഡം ഗ്ലോ​ബ​ൽ ഇ​സ്ലാ​മി​ക് മി​ഷ​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ദ​നി കൂ​ട്ടി​ചേ​ർ​ത്തു.

ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ "​സ​മ​കാ​ലി​ക ഇ​ന്ത്യ വി​ശ്വാ​സി​യു​ടെ നി​ല​പാ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ പി.​എ​ൻ. അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ദ​നി​യും "​അ​റി​വ് സു​ര​ക്ഷ​ക്ക്’ എ​ന്ന വി​ഷ​യ​ത്തി​ൽ എം​എ​സ്എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ത്വ​ൽ​ഹ​ത്ത് സ്വ​ലാ​ഹി​യും പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വൈ​ജ്ഞാ​നി​ക, പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ക​ണ്‍​വീ​ന​ർ അ​ബ്ദു​ൾ അ​സീ​സ് ന​ര​ക്കോ​ട്ട് അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ അ​ശ്ക​ർ സ്വ​ലാ​ഹി, ഉ​സൈ​മ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ