മനാമ: ഫ്രണ്ട്സ് ഓഫ് ബഹറിൻ തൊഴിലാളികൾക്ക് വസ്ത്രവും ആഹാരവും നൽകി വേറിട്ടൊരു ഈദ് ദിനം സംഘടിപ്പിച്ചു. അന്പതോളം തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിൽ വസ്ത്രവും അരി, എണ്ണ, ചിക്കൻ, പച്ചക്കറികൾ പഴവർഗങ്ങൾ,പഞ്ചസാര, മസാല പൊടികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ കൈമാറി.
രക്ഷാധികാരി മോനി ഒടികണ്ടത്തിൽ, ചെയർമാൻ എഫ്.എം.ഫൈസൽ, പ്രസിഡന്‍റ് ജ്യോതിഷ് പണിക്കർ, സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ ദിലീഫ്, രാജ് കൃഷ്ണൻ, ഷൈജു കൻപത്ത് എന്നിവർ നേതൃത്വം നൽകി
വനിതാ വിഭാഗം ഭാരവാഹികളായ റീന രാജീവ്, സൈറ പ്രമോദ്, ദീപ ദിലീപ്, ഷിൽസ റിലീഷ്, ബിസ്മി ഇമാം, സുമിത സതീഷ്, ജയലക്ഷ്മി, സുജമോനി, എന്നിവരും പങ്കെടുത്തു.