അബാസിയ ഏരിയ കെ എംസിസി ഇഫ്താർ സംഗമം നടത്തി
Saturday, June 24, 2017 8:36 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി അബാസിയ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിഥം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കുവൈത്ത് കെ എംസിസി മുൻ പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. അബാസിയ ഏരിയ പ്രസിഡന്‍റ് സിദ്ദീഖ് കുഴിപ്പുറം അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. കുവൈത്ത് കെ എംസിസി പ്രസിഡന്‍റ് കെ.ടി. പി. അബ്ദുറഹിമാൻ, കേന്ദ്ര ട്രഷറർ എം.കെ. അബ്ദുൾ റസാഖ്, ഏരിയ ജനറൽ സെക്രട്ടറി എൻജിനിയർ മുഷ്താഖ്, ട്രഷറർ പി.കെ.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ നാഷണൽ കൗണ്‍സിൽ അംഗം ഖാലിദ് അല്ലക്കാട്ടിന്‍റെ മകൻ നിസാമിനുള്ള മൊമെന്േ‍റാ ചടങ്ങിൽ മുൻ ട്രഷറർ എച്ച്,ഇബ്രാഹിം കുട്ടി സമ്മാനിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത, ഏരിയ വൈസ് പ്രസിഡന്‍റുമാരായ ഹംസ ബല്ലാക്കടപ്പുറം, ഹാരിസ് വെളുത്തേടത്ത്, സെക്രട്ടറിമാരായ അനസ് എറണാകുളം, മുഹമ്മദ് മുസ്തഫ കൂനോൾമാട്, ഹബീബ് കെ.എം., ഫഹാഹീൽ ഏരിയ പ്രസിഡന്‍റ് സുബൈർ പാറക്കടവ്, മഹ്ബൂല ഏരിയ പ്രസിഡന്‍റ് ഡോ.മുഹമ്മദ് അലി തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ