ഐസിഎഫ് മീഡിയ സ്നേഹ സംഗമം
Saturday, June 24, 2017 8:31 AM IST
ജിദ്ദ: ഐസിഎഫ് ജിദ്ദാ സെൻട്രൽ കമ്മിറ്റി സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. റംസാൻ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീർഷകത്തിൽ ഐസിഎഫ് നടത്തിവരുന്ന ക്യാന്പയിനിന്‍റെ സമാപനത്തോടനുബന്ധിച്ച് മർഹബയിലായിരുന്നു സ്നേഹ സംഗമം.

സമാപനത്തോടനുബന്ധിച്ച് നടത്തിയ മീഡിയ സ്നേഹ സംഗമത്തിൽ മുസ്തഫ സഅദി ക്ലാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൾ റഹ്മാൻ മളാഹിരിയുടെ അധ്യക്ഷത വഹിച്ചു. ജിദ്ദാ മീഡിയ ഫോറം പ്രസിഡ് മായിൻകുട്ടി (മലയാളം ന്യൂസ്), സെക്രട്ടറി സുൾഫിക്കർ ഒതായി(അമൃത), മുസാഫിർ, ബഷർ പറവൂർ, അബ്ദുൾ റഹ്മാൻ വണ്ടൂർ (കൈരളി), അബ്ദുൾ മജീദ് മാസ്റ്റർ (അറബ് ന്യൂസ്), സാദിഖലി തുവൂർ (തേജസ്) ശംസുദ്ദീൻ, സിറാജ്, സി.കെ. മൊറയൂർ (മാധ്യമം), ശരീഫ് സാഗർ (ചന്ദ്രിക), മുസ്തഫ പെരുവള്ളൂർ (ദീപിക.കോം), ഹനീഫ ഇ.എം, ശാഫി മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.