അംബാസഡർ ഇഫ്താർ വിരുന്ന് നടത്തി
Thursday, June 22, 2017 7:21 AM IST
കുവൈറ്റ് : വ്രതവിശുദ്ധിയുടെയും സൗഹാർദത്തിൻറെയും സന്ദേശം ഉയർത്തി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഇഫ്താർസംഗമം സംഘടിപ്പിച്ചു. അംബാസഡറുടെ ഒൗദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വിശ്വാസികൾക്ക് നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തിയതിനൊപ്പം അംബാസഡറും നമസ്കാരത്തിൽ പങ്കുകൊണ്ടത് വേറിട്ട അനുഭവമായി. മുസ്ലീം സംഘടനാ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ചാണ് അംബസഡർ സുനിൽ ജയിൻ ഇഫ്താർ സംഗമം നടത്തിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ