നയങ്ങൾക്കെതിരേ ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു
Thursday, June 22, 2017 7:20 AM IST
കുവൈറ്റ്: കുവൈറ്റ് ഒ.ഐ.സി.സിയുടെ പോഷക സംഘടനയായ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫാസിസ വിരുദ്ധ സംഗമത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ് പ്രതികരിക്കാൻ ഒഐസിസി യുടെയുവജന സംഘടന സംഘടിപ്പിക്കുന്ന പരിപാടി ജൂണ്‍ 23 വെള്ളിയാഴ്ച്ച വൈകിട്ട് 7.30ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടത്തപ്പെടും.

റിപ്പോർട്ട്: സലിം കോട്ടയിൽ