ഇഫ്താർ സംഗമം നടത്തി
Thursday, June 22, 2017 7:08 AM IST
കുവൈറ്റ്: മാനവ ഐക്യത്തിന്‍റേയും മതസൗഹാർദ്ദത്തിന്‍റേയും സന്ദേശവുമായി മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് (ങജഅഗ) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് സക്കീർ പുത്തെൻ പാലത്തിന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ കുവൈറ്റ് കേരള മുസ്ലിം യൂത്ത് ഫ്രണ്ട് പ്രസിഡന്‍റ് അബ്ദുൽ കലാം മൗലവി അന്പലംകുന്നു മുഖ്യ പ്രഭാഷണം നടത്തി.

അസോസിയേഷൻ ഉപദേശക സമതിഅംഗം മനോജ് മാവേലിക്കര, രക്ഷാധികാരിമാരായ മോൻസി മാവേലിക്കര, ഷംസു താമരക്കുളം, എൻഎസ്എസ് പ്രസിഡന്‍റ് വിജയകുമാർ, ടോം ജേക്കബ്, മധു വെട്ടിയാർ, അസ്ലം ഷാ, ഹമീദ് പാലേരി, വിജോ തോമസ്, വിപിൻ മാങ്ങാട്, ക്രിസ്റ്റഫർ ഡാനിയേൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഷാജി, മോൻസി വർഗീസ്, ഇബ്റാഹിം കുട്ടി, ഷൈജു ചുനക്കര, ദിലീപ് കുമാർ, വിമൽകുമാർ, സുനിൽ, ജോണ്‍, റെനി തുടങ്ങിയവർനേതൃത്വം നല്കി. ആക്ടിംഗ് ജനറൽ സെക്രട്ടറി മനോജ് റോയ് സ്വാഗതവും കണ്‍വീനർ ജൂബി ചുനക്കര നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ