കെആർഎ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
Tuesday, June 20, 2017 7:44 AM IST
കുവൈറ്റ്: അബ്ബാസിയ അൽ സെയിൻ ബിൽഡിംഗ് നിവാസികളുടെ കൂട്ടായ്മയായ കെആർഎ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലോകത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കും, വിദ്വേഷങ്ങൾക്കും എതിരെ ഇത്തരം കൂട്ടായ്മകളാണ് ആവശ്യമെന്ന് സംഗമത്തിൽ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് പ്രകാശ് നാരായണ പിള്ളയുടെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകനും മുൻ നോർക്ക പ്രതിനിധിയുമായ ഷെറഫുദ്ധീൻ കണ്ണേത്തു മുഖ്യ പ്രഭാക്ഷണം നടത്തി. ഷാജി ജോസഫ് സ്വാഗതവും, ജനറൽസെക്രട്ടറി റെജി മത്തായി നന്ദിയും പറഞ്ഞു. ബൈജു തോട്ടട, ഡോൾബി ജോസഫ് ,ഗിരിഷ് നായർ, ഷാജു ദേവസി ,ഹനീഫാ, അശോക് നായർ എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി

റിപ്പോർട്ട്: സലിം കോട്ടയിൽ