ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം കമ്മിറ്റി വിപുലീകരിച്ചു
Tuesday, June 20, 2017 7:44 AM IST
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവനത്തിനായി രൂപീകരിച്ച ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം കമ്മിറ്റി പ്രവർത്തന മേഖല കൂടുതൽ സുഗമമാക്കാൻ കൂടുതൽ പേരെ ഉൾകൊള്ളിച്ചു കൊണ്ട് വിപുലീകരിച്ചു.

വൈസ് ചെയർമാൻമാർ : അബ്ദുൽ റബ്ബ് പള്ളിക്കൽ, കെ ടി എ മുനീർ, നാസർ ചാവക്കാട്, വൈസ് കണ്‍വീനർമാർ : റഷീദ് ഒഴൂർ, അസീസ് പറപ്പൂർ , മുഹമ്മദ് അലി കോട്ട. സെക്രട്ടറിമാർ : വിജാസ് ഫൈസി, മൻസൂർ. പി ആർ ഒ : ഷാനവാസ് വണ്ടൂർ, വളണ്ടിയർ കോർഡിനേറ്റർ : മൊയ്തീൻ കാളികാവ് . മീഡിയ കോർഡിനേറ്റർ : കെ ടി മുസ്തഫ പെരുവള്ളൂർ,സമീർ സാലിഹ്. ലോജസ്റ്റിക് കണ്‍വീനർ : ജാഫർ മുല്ലപ്പള്ളി ക്യാന്പ് കോർഡിനേറ്റർ : ഗഫൂർ പാണന്പ്ര, ഓഡിറ്റർ : മജീദ് നഹ എന്നിവരെ തിരഞ്ഞെടുത്തു.

ഒരു വർഷമാണ് കമ്മിറ്റിയുടെ കാലാവധി. യോഗത്തിൽ ചെന്പൻ അബ്ബാസ് അദ്യക്ഷൻ വഹിച്ചു. നാസർ ചാവക്കാട്, ത്വഹ ഇസ്മായീൽ, ഗഫൂർ , റഷീദ് ഒഴൂർ , അബ്ദുൽ റബ്ബ് പള്ളിക്കൽ , കെ.ടി മുസ്തഫ പെരുവള്ളൂർ , മുഹമ്മദ് അലി കോട്ട, ശരഫുദ്ധീൻ, റസാക്ക് മാസ്റ്റർ, വിജസ് ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു .അൻഷാദ് മാസ്റ്റർ സ്വാഗതവും ഷാനവാസ് വണ്ടൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ