സിജി 'എക്സ്പാ യാത്ര' സംഘടിപ്പിക്കുന്നു
Tuesday, June 20, 2017 7:43 AM IST
ജിദ്ദ: വിദ്യാഭ്യാസ കരിയർ ഗൈഡൻസ് രംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സിജി പ്രവാസി വിദ്യാർഥികൾക്ക് വേണ്ടി ഈ വർഷവും 'എക്സ്പാ യാത്ര'സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 18 മുതൽ 22 വരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഒന്പതാംക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാൾത്ഥിനികളിൽ നിന്ന് ആദ്യം രജിസ്റ്റർ ചെയ്യുന്ന അന്പതുപേർക്കാണ് യാത്രയിൽ പ്രവേശനം നൽകുക.

യാത്രയുടെ ഭാഗമായി ജില്ലയിലെ പ്രശസ്തമായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. വിവിധ വിഷയങ്ങളിൽ വിദഗ്ദരായ ട്രെയിനർമാർ നയിക്കുന്ന ക്ലാസുകളും യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൗമാര പ്രായത്തിലെ കുട്ടികൾക്കാവിശ്യമായ സമഗ്ര പഠന, തൊഴിൽ സംബന്ധമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയാണ് ക്യാന്പിൻറ ലക്ഷ്യം. കുട്ടികളുടെ നിരീക്ഷണ പാഠവം വർധിപ്പിക്കുക, ഐ.ക്യൂ ടെസ്റ്റ്, പഠനാഭിരുചി വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, തൊഴിൽ തെരെഞ്ഞെടുക്കേണ്ടവിധം, പെരുമാറ്റ മര്യാദകൾ, സമയ വിനിയോഗത്തിനുള്ള മാർഗ്ഗങ്ങൾ, നേതൃപാഠവം, ധാർമിക മൂല്യങ്ങളെ കുറിച്ച അറിവ് നൽകൽ, വ്യക്തിത്വ വികസനത്തിന് ഉതകുന്ന വിവിധ വിനോദ പരിപാടികൾ, പ്രസംഗ പാഠവം തുടങ്ങിയവ വികസിപ്പിക്കാനുതകുന്ന നൂതന മാർഗ്ഗങ്ങൾ എല്ലാം സിജി ’എക്സ്പാ യാത്ര’ യിൽ ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേക താമസം സൗകര്യം സംഘാടകർ സജ്ജികരിച്ചിട്ടുണ്ട്. പെണ്‍കുട്ടികൾക്ക് വേണ്ടി സ്ത്രീ വളണ്ടിയർമാരുടെ സേവനവും ലഭ്യമായിരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിനടു·് ചേവായൂരിലെ സിജി കാംപസിലാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ കൂടുതൽ വിവരങ്ങൾക്ക് ഈ ഫോണുകളിൽ ബന്ധപ്പെടുക:

നസീർ അഹ്മദ് 056 409 5002.
0091 808 666 4001
0091 808 666 2005

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ