ജരീർ മെഡിക്കൽ സെന്‍റർ ഇഫ്താർ സംഗമം
Tuesday, June 20, 2017 7:40 AM IST
റിയാദ്: ജരീർ മെഡിക്കൽ സെന്‍റർ ഇഫ്താർ സംഗമം നടത്തി. ജരീർ മെഡിക്കൽ സെന്‍റർ ഹാളിൽ വിപുലമായ രീതിയിൽ നടന്ന ഇഫ്താർ സംഗമത്തിൽ എല്ലാ തൊഴിലാളികൾക്കു പുറമേ വിവിധ മേഖലകളിൽ നിന്നുള്ള അതിഥികളും പങ്കെടുത്തു. ഇഫ്താർ സംഗമത്തോടനുബന്ധിച്ചു മെഡിക്കൽ ഇൻഷുറൻസ് ആൻഡ് മാർക്കറ്റിങ് മാനേജർ അലാ മതർ അധ്യക്ഷത വഹിച്ച ഇഫ്താർ മീറ്റിംഗിൽ കിംസ് മാനേജ്മെന്‍റ് ഡയറക്ടർ ബോർഡ് മെന്പർ മജീദ് ചീങ്ങോലി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ പാണക്കാട്(പ്രവാസി സാംസ്കാരികവേദി) മുഹമ്മദ്അലി (കളിവീട് കൂട്ടായ്മ) എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ജരീർ മെഡിക്കൽ സെന്‍റർ അഡ്മിൻ മാനേജർ ഫാഹിദ് ഇഗ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ സുമൻ സ്വാഗതവും നന്ദിയും പറഞ്ഞു.