ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (എഡിഎകെ) ഇഫ്താര്‍ സംഗമം നടത്തി
Tuesday, June 20, 2017 1:06 AM IST
കുവൈറ്റ്: മാനവഐക്യത്തിന്‍റേയും മതസൗഹാഷർദത്തിന്‍റേയും സന്ദേശവുമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (എഡിഎകെ) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് ബി.എസ് പിള്ളൈയുടെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ കെഐംസിസി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി, ഒഐസിസി വൈസ് പ്രസിഡന്‍റ് എബി വാരികാട്, കല ജനറൽ സെക്രട്ടറി സജി ജനാർദ്ദനൻ, എൻഎസ്എസ് പ്രസിഡന്‍റ് വിജയകുമാർ, സാരഥി പ്രസിഡന്‍റ് സജീവ് നാരായണൻ, ജെസിസി പ്രസിഡന്‍റ് സഫീർ പി ഹാരിസ്, കഐംസിസി ട്രഷറർ റസണ്ണി മണർകാട്,രഘു നായർ തനിമ, അക്ബർ നിറക്കൂട്ട് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

ക്രിസ്റ്റഫർ ഡാനിയൽ, ബിനു ചേന്പാലയം,പ്രേംസണ്‍ കായംകുളം,മധു വെട്ടിയാർ,ഷാജി പി ഐ, സുനിൽ എസ് എസ്, സകീർ പുത്തന്പാലത്തു, ഐഡിയൽ സലിം, തോമസ് മാത്യു, ഷിബു ചെറിയാൻ, മനോജ് റോയ്, വിശ്വനാഥൻ നായർ, സിനീജിത്, മാത്യു അച്ചന്കുഞ്ഞു, വിജോ തോമസ്, ജോണ്‍ വർഗീസ്, റോഷൻ ജേക്കബ്, സൈജു ജോർജ്, സുജിത് മുതുകുളം തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും കണ്‍വീനർ ഷംസു താമരക്കുളം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍