റിയ ഇഫ്താർ സംഘടിപ്പിച്ചു
Monday, June 19, 2017 6:00 AM IST
റിയാദ്: ഇന്ത്യൻ അസോസിയേഷൻ (റിയ ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ ലത്തീഫ് ഓ മശേരി റമദാൻ സന്ദേശം നൽകി . നോന്പിന്‍റെ പ്രാധന്യത്തെപ്പറ്റിയും ഈ കാലഘട്ടത്തിൽ നോന്പ് എങ്ങനെ നോന്പ് അനുഷ്ഠിക്കണമെന്നും അദ്ദേഹം വളരെ വിശദമായി സംസാരിച്ചു. ശിഹാബ് കൊട്ടുകാട് , ഷാജി ആലപ്പുഴ , റാഫി പാങ്ങോട് ,അഷ്റഫ് , പുഷ്പരാജ് , ജയൻ കൊടുങ്ങല്ലർ, ഉദയഭാനു, അലി ആലുവ , കുമ്മിൾ സുധീർ, ഷിബു ഉസ്മാൻ , സത്താർ കായംകുളം തുടങ്ങിയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

പ്രസിഡന്‍റ് ബാലചന്ദ്രൻ, സെക്രട്ടറി ഡെന്നി ഇമ്മട്ടി, വൈസ് പ്രസിഡന്‍റ് മെഹബൂബ് , കലാ സാംസ്കാരിക വിഭാഗം കണ്‍വീനർ ഷിജു വാഹിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി . വൈസ് പ്രസിഡന്‍റ് ശേഖർ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷെറിൻ ജോസഫ്