'നല്ല നാളെക്കായ് നല്ല മനസ്സ് നല്ല ആരോഗ്യം ' എന്ന സന്ദേശവുമായി സവ ഹെല്‍ത്ത് ഡേ
Monday, May 22, 2017 8:34 AM IST
ദമ്മാം: 'നല്ല നാളെക്കായ് നല്ല മനസ്സ് നല്ല ആരോഗ്യം ' എന്ന സന്ദേശവുമായി സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) കിഴക്കന്‍ പ്രവിശ്യ കുടുംബവേദി കായിക മത്സരങ്ങളും സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ഒരു പകല്‍ നീണ്ടുനിന്ന ഹെല്‍ത്ത് ഡേ സംഘടിപ്പിച്ചു. സവ കിഴക്കന്‍ പ്രവിശ്യ കുടുംബവേദി കണ്‍വീനര്‍ നസീര്‍ അലി പുന്നപ്ര അധ്യക്ഷത വഹിച്ചു. സൗജന്യ മെഡിക്കല്‍ ക്യാമ്പ് കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കവും കായിക മത്സരങ്ങള്‍ സവ കായിക വേദി കണ്‍വീനര്‍ യഹിയ സൈനുദീനും ഉദ്ഘാടനംചെയ്തു.

വനിതാ വേദി കണ്‍വീനര്‍ രെഷ്മി മോഹന്‍, സബിത നസീര്‍,സുബിന സിറാജ്, ബൈജു കുട്ടനാട്, നിറാസ് യൂസുഫ്, അനില്‍കുമാര്‍, നവാസ് ബഷീര്‍, ജിതേഷ് ബാഷ എന്നിവര്‍ കായിക മത്സരങ്ങളും കെ. ഗോപാലകൃഷ്ണന്‍, സിറാജ് കരുമാടി, അന്‍സാര്‍ ആധികട്ടുകുളങ്ങര, ശശിന്ദ്രന്‍ കുരീപ്പുഴ, നൗഷാദ് ആറാട്ടുപുഴ, സയദ് ഹമദാനി , റിജു ഇസമായില്‍, മുബാറക് കലാം സവ വനിതാവേദി ജോയിന്റ് കണ്‍വീനര്‍മാരായ സിനി റിയാസ്, അഞ്ചു നിറാസ്, ഷീബ റിജു, സാജിതാ നൗഷാദ് എന്നിവര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ സ്റ്റാഫ് നഴ്‌സുമാരായ ആന്‍സി സിജു, ജോയല്‍ എന്നിവര്‍ക്കൊപ്പം മെഡിക്കല്‍ ക്യാമ്പും നിയന്ത്രിച്ചു. സവ കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ റിയാസ് ഇസമായില്‍ ജനറല്‍സെക്രട്ടറി ജോര്‍ജ് നെറ്റോ, ഇ.കെ.സലിം, ഹനീഫാ റാവുത്തര്‍, സിറാജ് പുറക്കാട്, ജോണ്‍സണ്‍ കീപള്ളില്‍, നൈസാം പി. അബ്ദുല്‍ ഗഫൂര്‍, നിസാര്‍ മാന്നാര്‍, ജാഫര്‍ കൊയിലാണ്ടി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സവ കിഴക്കന്‍ പ്രവിശ്യ രക്ഷാധികാരി സാജിദ് ആറാട്ടുപുഴ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്തു. ജോഷി ഭാഷ സ്വാഗതവും മോഹന്‍ കുമാര്‍ നന്ദിയും പറഞ്ഞു.