ട്രംപ് വന്നു; അറബ് ലോകത്തിന് പ്രതീക്ഷ പകർന്ന്
Sunday, May 21, 2017 2:35 AM IST
റിയാദ്: അറബ് ലോകത്തിന് അവേശവും പുതിയ പ്രതീക്ഷയും പകർന്നു അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിെൻറ ആദ്യത്തെ വിദേശപര്യടനം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ആരംഭിച്ചു. അറബ് സൗഹൃദത്തിെൻറ പുതിയ പേജ് എന്നാണ് യുഎസ് പ്രസിഡന്‍റിെൻറ സൗദി സന്ദർശനത്തിനെ വിശേഷിപ്പിക്കുന്നത്. ശനിയാഴ്ച പുലർച്ചെ റിയാദ് കിംഗ് ഖാലിദ് ഇൻറർനാഷണൽ എയർപോർട്ടിൽ എയർഫോഴ്സ് 1 വിമാനത്തിൽ പത്നി മെലേനിയയോടും പരിവാരങ്ങളോടുമൊപ്പം പറന്നിറങ്ങിയ ഡൊണാൾഡ് ട്രംപിന് സൽമാൻ ബിന് അബ്ദുൽ അസീസ് രാജാവിെൻറ നേതൃത്വത്തിൽ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. രാജാവിനോടൊപ്പം ഒന്നാം കിരീടാവകാശി മുഹമ്മദ് ബിന് നായിഫ് രാജകുമാരൻ, രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന് സൽമാൻ രാജകുമാരൻ റിയാദ് ഗവർണർ ഫൈസൽ ബിന് ബന്ദർ രാജകുമാരൻ എന്നിവരും രാജകുടുംബത്തിലേയും സൗദി ഭരണകൂടത്തിലേയും ഉന്നതഉദ്യോഗസ്ഥരും പട്ടാള ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ പ്രസിഡണ്ടിനെ സ്വീകരിക്കാനെത്തിയിരുന്നു.

എയർപോർട്ടിലെ റോയൽ ടെർമിനലിൽ അൽപ്പസമയം സൽമാൻ രാജാവിനൊപ്പം ചിലവഴിച്ച പ്രസിഡണ്ട് പിന്നീട് താമസസ്ഥലമായ റിറ്റ്സ് കാൾട്ടണ്‍ ഹോട്ടലിലേക്ക് പോയി. ഡൊണാൾഡ് ട്രംപ് തെൻറ ആദ്യത്തെ വിദേശപര്യടനത്തിൽ സൗദി അറേബ്യ കൂടാതെ ഇസ്രയേൽ, ഇറ്റലി, വത്തിക്കാൻ സിറ്റി, ബൽജിയം എന്നീ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. പ്രമുഖമായ മൂന്ന് മതങ്ങളുടെ ആസ്ഥാനങ്ങളാണ് ആദ്യ വിദേശപര്യടനത്തിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി പത്തോളം ഉന്നതതല യോഗങ്ങളിൽ ട്രംപ് പങ്കെടുക്കും. ശനിയാഴച നടന്ന സൗദി യുഎസ് ഉച്ചകോടി, ഇന്ന് നടക്കുന്ന അറബ് ഇസ്ലാമിക് അമേരിക്കൻ ഉച്ചകോടി എന്നിവ അതിൽ പ്രധാനങ്ങളാണ്. തീവ്രവാദത്തിനെതിരെ അറബ് ലോകവുമായി ചേർന്ന് അമേരിക്ക നടത്തുന്ന ചെറുത്ത് നിൽപ്പ് തന്നെയാണ് ഈ യോഗങ്ങളിൽ പ്രധാന ചർച്ചയാവുന്നത്. ഈ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി അൻപതോളം രാഷ്ട്രത്തലവൻമാരും ജി.സി.സി രാജ്യങ്ങളിലെ ഉന്നത ഭരണാധികാരികളും റിയാദിലെത്തിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെങ്ങും വൻസുരക്ഷാ സന്നാഹമാണ് രാഷ്ട്രനേതാക്കളുടെ പര്യടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

||

ശനിയാഴഴ്ച റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവുമായി നടന്ന പ്രസിഡന്‍റ് ട്രംപിെൻറ കൂടിക്കാഴ്ചയിൽ സുപ്രധാനമായ സൈനിക ഉടന്പടികളടക്കം ഒട്ടേറെ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇതിൽ 110 ബില്യണ്‍ ഡോളറിെൻറ അമേരിക്കയിൽ നിന്നും ആയുധ ഇറക്കുമതി നടത്താനുള്ള കരാറും ഉൾപ്പെടുന്നു. അതോടൊപ്പം സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കന്പനിയായ അരാംകോ 50 ബില്യണ്‍ യുഎസ് ഡോളറിെൻറ കരാറിൽ വിവിധ യു.എസ് കന്പനികളുമായി ധാരണയിലെത്തി.

യുഎസ് പ്രസിഡന്‍റിെൻറ ബഹുമാനാർത്ഥം രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് പുരസ്കാരം സൽമാൻ രാജാവ് റോയൽ കോർട്ടിൽ നടന്ന പ്രത്യേക ചടങ്ങിൽ ഡൊണാൾഡ് ട്രംപിന് സമ്മാനിച്ചു. ട്രംപിെൻറ ഭാര്യ മിലേനിയ ട്രംപ്, മകൾ ഇവാൻക ട്രംപ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസണ്‍, കൊമേഴ്സ് സെക്രട്ടറി വിൽബർ റോസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയിൻസ് റീബസ്, ട്രംപിെൻറ മരുമകനും ചീഫ് അഡ്വൈസറുമായ ജാറേദ് കുശ്നർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അറബ് ലോകത്ത് നിന്നും ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപിെൻറ സൗദി സന്ദർശനം ഏറെ കരുതലോടെയാണ് ഇരുരാജ്യങ്ങളും കൈകാര്യം ചെയ്തത്. ജനങ്ങളുടെ പ്രതിഷേധങ്ങൾ ആവേശങ്ങൾക്ക് വഴിമാറിയപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കുന്ന ഉടന്പടികൾ അറബ് ലോകവുമായി പുതിയ സഹകരണങ്ങൾക്കുള്ള പാതയൊരുക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

റിപ്പോർട്ട് :: ഷക്കീബ് കൊളക്കാടൻ