ലാൽ കെയേഴ്സിനോടൊപ്പം മോഹൻലാൽ ജന്മദിനം ബഹ്റൈനിൽ ആഘോഷിച്ചു
Sunday, May 21, 2017 2:34 AM IST
മനാമ: നിങ്ങളോടൊപ്പം എന്ന ഷോയിൽ പങ്കെടുക്കാൻ ബഹ്റൈനിലെത്തിയ മോഹൻലാൽ തന്‍റെ ജന്മ ദിനം ലാൽ ആരാധകരുടെ സംഘടനയായ ബഹ്റൈൻ ലാൽ കെയേഴ്സിനോടൊപ്പം ആവേശകരമായി ആഘോഷിച്ചു. ലാൽ കെയെഴ്സ് ഒരുക്കിയ ആഘോഷ പൂർവം നടന്ന ചടങ്ങിൽ മോഹൻലാൽ കേക്ക് മുറിച്ചതിനുശേഷം തന്‍റെ ഈ വർഷത്തെ ജ·ദിനത്തിലെ ആദ്യത്തെ ആഘോഷപരിപാടി ആണ് ഇതെന്നും പറഞ്ഞു . അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ബഹ്റൈൻ ലാൽ കെയേഴ്സിനും, അംഗങ്ങൾക്കും മോഹൻലാൽ തന്‍റെ ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ബഹ്റൈൻ ലാൽ കെയെഴ്സ് അംഗങ്ങൾ എല്ലാവരുടെയും പിറന്നാൾ ആശംസകൾ ഉൾപ്പെടുത്തിയ പിറന്നാൾ ആശംസാ കാർഡ് മോഹൻലാലിന് കൈമാറി.

||

മോഹൻലാലിനെ കൂടാതെ നിർമാതാവ് ആൻറണി പെരുന്പാവൂർ, മെഗാ ഷോ ചീഫ് കോഡിനേറ്റർ മുരളീധരൻ പള്ളിയത്ത് എന്നിവരും സന്നിഹിതരായിരുന്നു. ലാൽ കെയർ ബഹ്റൈൻ പ്രെസിഡന്‍റ് ജഗത് കൃഷ്ണ കുമാർ, സെക്രെട്ടറി എഫ്.എം. ഫൈസൽ, എന്നിവർ ലാൽ കെയെർസിന്‍റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ട്രെഷറർ ഷൈജു, വൈ പ്രസിഡന്‍റ് മാരായ പ്രജിൽ പ്രസന്നൻ , ടിറ്റോ ഡേവിസ്, ജോ സെക്രട്ടറിമാരായ മനോജ്, കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ ആയ ജ്യോതിഷ് പണിക്കർ, അരുണ്‍ ജി നെയ്യാർ, അരുണ്‍ തൈക്കാട്ടിൽ, നന്ദൻ, സുബിൻ, അജി ചാക്കോ, സതീഷ് എന്നിവർ പരിപാട ികൾക്കു നേതൃത്വം നൽകി.ജീവകാരുണ്യ പ്രവർത്തനങ്ങൾക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ബഹ്റൈൻ ലാൽ കെയേഴ്സിന്‍റെ നേതൃത്വത്തിൽ മോഹൻലാലിന്‍റെ ജ·ദിനാഘോഷത്തിന് തുടർച്ചയായി 26 മെയ് 2017 ൽ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാന്പും സംഘടിപ്പിക്കുന്നുണ്ട്.

റിപ്പോർട്ട്: ജഗത് കൃഷ്ണകുമാർ