ഐ എസ് സി 2017 -18 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും, സത്യപ്രതിഞ്ജാ ചടങ്ങും
Sunday, May 21, 2017 2:32 AM IST
അബുദാബി: പ്രവാസി സമ്മാൻ അവാർഡ് ലഭിച്ച അബുദാബി ഇൻഡ്യാ സോഷ്യൽ സെന്‍ററിന്‍റെ (ഐ എസ് സി) 2017 -18 ഭരണസമിതിയുടെ പ്രവർത്തനോൽഘാടനവും, സത്യപ്രതിഞ്ജാ ചടങ്ങും,ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോ യുടെ പ്രകാശനവും നടന്നു.

ലുലു ഇന്‍റർ നാഷണൽ എക്ചെഞ്ച് സാരഥിയൂം ഐ എസ് സി പേട്രണ്‍ ഗവർണ്ണറുമായ അദീബ് അഹമ്മദ് ഉത്ഘാടനം ചെയ്തു, ഐ എസ് സി പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍ അധ്യക്ഷനായിരുന്നു . ഗോൾഡൻ ജൂബിലി ലോഗോ ഇൻഡ്യൻ എംബസിയുടെ പ്രതിനിധി ഡോ: സുരേഷ്കുമാർ ഐ എ എസും , അദീബ് അഹമ്മദൂം ചേർന്ന് അനാവരണം ചെയ്ത് ഐ എസ് സി പ്രസിഡന്‍റിനു കൈ മാറി. സെക്രട്ടറി അബ്ദുൾ സലാം , വൈസ് പ്രസിഡന്‍റ് ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂഫ് ബാൻഡ് അവതരിപ്പിച്ച സംഗീതനിശ ആസ്വാദകർക്ക് വ്യത്യസ്ഥമായ ഒരു അനുഭവമായി.അൻപതു വർഷം പൂർത്തിയാക്കുന്ന പ്രവാസി ഇൻഡ്യാക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഐ എസ് സി ഈ വർഷം വിപുലമായ ആഘോഷ പരിപാടികളാണ് അവതരിപ്പിക്കുന്നത് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള