സണ്ണിച്ചായന്‍റെ (ടൊയോട്ട സണ്ണി) നിര്യാണത്തിൽ അനുശോചിച്ചു
Sunday, May 21, 2017 2:27 AM IST
കുവൈത്ത് സിറ്റി: കുവൈറ്റിലെ തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്‍റെ (ടൊയോട്ട സണ്ണി) നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു. ഇറാഖ് അധിനിവേശ കാലത്ത് കഷ്ടതയനുഭവിച്ച ഇന്ത്യൻ സമൂഹത്തെ നാട്ടിലെത്തിക്കുന്നതിൽ സണ്ണിച്ചായൻ മുഖ്യപങ്ക് വഹിച്ചിരുന്നു. കുവൈത്തിലെ ദുരിതമനുഭവിക്കുന്നവർക്കിടയിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വങ്ങളിൽ പ്രധാനിയായിരുന്നു അദ്ദേഹം. സണ്ണിച്ചായന്‍റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും, അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്ക് ചേരുന്നതായും കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

*****
എം.മാത്യുസിന്‍റെ (ടൊയോട്ട സണ്ണി) നിര്യാണത്തിൽ വനിതാവേദി കുവൈത്ത് അനുശോചിച്ചു. കുവൈത്തിലെ ഇറാഖ് അധിനിവേശ സമയത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിന് ടൊയോട്ട സണ്ണിച്ചായൻ എന്നറിയപ്പെടുന്ന മാത്യൂസ് നേതൃത്വം നൽകിയിരുന്നു. സമാനതകളില്ലാത്ത ഈ സാമൂഹ്യപ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. 2003 ൽ ഗൾഫ് യുദ്ധവേളയിലും ഇന്ത്യൻ സമൂഹത്തിന് ധൈര്യം പകർന്ന് അദ്ദേഹം മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, അദ്ദേഹത്തിൻറെ കുടുംബത്തിന്‍റെയും, ഇന്ത്യൻ സമൂഹത്തിന്‍റെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും വനിതാവേദി പ്രസിഡന്‍റ് ശാന്താ ആർ നായർ, ആക്ടിങ് സെക്രട്ടറി ഷെർലറ്റ് ആൽബർട്ട് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

*****
കുവൈത്തിന്‍റെ പൊതു സമൂഹത്തിൽ ആറു പതിറ്റാണ്ടിലേറെ നിറ സാന്നിദ്ധ്യമായ പ്രഗൽഭ വ്യക്തിത്വം കൂട്ടായിമകളും, സാമൂഹിക സംഘടനകളും പരിചിതമല്ലാതിരുന്ന കാലഘട്ടത്തിലും,കുവൈത്ത്. ഇറാഖ് യുദ്ധ കാലഘട്ടത്തിലുംഇന്ത്യൻ സമൂഹത്തിന് താങ്ങുംതണലുമായിരുന്ന കുവൈത്ത് മലയാളികളിലെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസൻറെ (ടൊയോട്ട സണ്ണി) വേർപാടിൽ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് അനുശോചനം രേഖപെടുത്തി.

*****
കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈത്ത് എം.മാത്യൂസ് (ടൊയട്ടാ സണ്ണി) യുടെ നിര്യാണത്തിൽ അനുശോചിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യ കേരളാ സമൂഹത്തിനു നായകനെയാണ് എം.മാത്യൂസിന്‍റെ നിര്യാണത്തോടെ സംഭവിച്ചത് എന്നു സമാജം ചനത്തിൽ പറഞ്ഞു.

*****

കുവൈത്തിലെ തലമുതിർന്ന പ്രവാസികളിലൊരാളായ എം.മാത്യുവിന്‍റെ (ടൊയോട്ട സണ്ണിച്ചായൻ) നിര്യാണത്തിൽ പൽപക് അനുശോചിച്ചു. സണ്ണിച്ചായന്‍റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഘപെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പൽപക് പ്രസിഡന്‍റ് പി എൻ കുമാർ, ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ