ജിദ്ദ നവോദയ കുടുംബവേദി യാത്രയയപ്പ് നൽകി
Saturday, May 20, 2017 8:30 AM IST
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ഷഹനാസ് റഫീഖിന് കുടുംബവേദി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.

നവോദയ സനായ്യാ ഏരിയ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയും കുടുംബ വേദി കേന്ദ്ര കമ്മിറ്റി മെംബറുമായ കൃഷ്ണകുമാറിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ വനിതാവേദി കണ്‍വീനർ ജുമൈല അബു കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി മെംബർമാരായ സുരേഷ് പാപ്പിനിശേരി, ഹരീന്ദ്രൻ കണ്ണൂർ, കുടുംബവേദി ആക്ടിംഗ് കണ്‍വീനർ മുസാഫർ പാണക്കാട്, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെംബർമാരായ കൃഷ്ണ കുമാർ, റഫീഖ് കണ്ണൂർ, സനൽ ആർപ്പൂക്കര, സൗമ്യാ കൃഷ്ണകുമാർ, ഹാഫ്സാ മുസാഫർ, സൗമ്യ സനൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ