സൗദിഅറേബ്യ പുതിയ യുദ്ധക്കപ്പലുകൾ വാങ്ങുന്നു
Saturday, May 20, 2017 3:47 AM IST
വാഷിംഗ്ടൺ: സൗദി അറേബ്യ പുതിയ യുദ്ധക്കപ്പലുകൾ വാങ്ങാനൊരുങ്ങുന്നു. നാല് ലോഖീഡ് മാർട്ടിൻ യുദ്ധക്കപ്പലുകളാണ് വാങ്ങാനൊരുങ്ങുന്നതെന്നാണ് വിവരം. ആറു ബില്യൺ ഡോളർ മുടക്കിയാണ് സൗദി ഭരണകൂടം കപ്പലുകൾ വാങ്ങുന്നത്.

അമേരിക്കൻ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വിവരം പുറത്തു വിട്ടത്. സമുദ്രാതിർത്തികളിൽനിന്നുള്ള ആക്രമണങ്ങൾ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളോട് കൂടിയതാണ് കപ്പലുകളെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് യുഎസ്എൻഐ വ്യക്തമാക്കി.