കോഹിനൂർ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്‍റെ വാർഷികാഘോഷം
Thursday, May 18, 2017 6:48 AM IST
റിയാദ്: കോഹിനൂർ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്‍റെ 20 ാം വാർഷികാഘോഷവും, പുതിയ നിർവാഹക സമിതിയുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും മെയ് 12 നു റിയാദ്, മലാസിലെ അൽമാസ് റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ ആഘോഷപൂർവം നടന്നു.

പുതിയ നിർവാഹക സമിതി അംഗങ്ങളായി പ്രസിഡണ്ട് ടി.എം ഗിരിജൻ എസ്.നായർ, വി.പി എഡ്യൂക്കേഷൻ ടി.എം ശോഭിത എ.കെ, വി.പി മെന്പർഷിപ് ടി.എം ഗോപകുമാർ നായർ , വി.പി പബ്ലിക്റിലേഷൻസ് ടി.എം എഡ്വിൻ ചുങ്കത്ത് , സെക്രട്ടറി ടി.എം അജിത് നന്പ്യാർ , ട്രഷറർ ടി.എം മനീഷ് സേവ്യർ, സെർജന്‍റ് ആംസ് ടി.എം ഫുർക്വാൻ എസ്. അഹമ്മദ്, എന്നിവർക്കു ഡി.ടി.എം സമീർ കമാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് ടി.എം. പ്രവീണ്‍ ആളൂർ നേതൃത്വം നൽകി.

2016-2017 കാലയളവിൽ ക്ലബ്ബിന്‍റെ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രസിഡന്‍റ് ടി.എം ഡോ. കെ.സി നാരായണ്‍ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അടുത്ത വർഷത്തെ പദ്ധതികളും, മുൻഗണനകളെയും കുറിച്ച് നിയുക്ത പ്രസിഡണ്ട് ടി.എം ഗിരിജൻ സംസാരിച്ചു.

മുൻ വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ക്ലബ്ബിന്‍റെ സ്ഥാപക അംഗം ടി.എം. ഇബ്രാഹിം സബ്ജൻ ക്ലബ്ബിന്‍റെ മഹത്തായ ഓർമ്മകൾ കാണികളുമായി പങ്കുവച്ചു. സെസില്ലേ വലെന്സീയ (ഡയറക്ടർ ഏരിയ 2 ), ടി.എം. സുധാകർ പത്മനാഭൻ (നിയുക്ത പ്രസിഡന്‍റ് റിയാദ് ടി.എം. ക്ലബ്). ഉൾപ്പെടെ മുതിർന്ന ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും കലാസാംസ്കാരിക പരിപാടികളും ചടങ്ങിന് കൊഴുപ്പുകൂട്ടി. പരിപാടിക്ക് സാന്പത്തിക സഹായം നൽകിയ പ്രധാന പ്രയോക്താക്കളായ അൽജീതൻ റിയൽ എസ്റ്റേറ്റ്, ഷിഫാ അൽജസീറ പോളിക്ലിനിക്, എംഎംഫ് റെന്‍റ് എ കാർ കന്പനി എന്നിവരോടുള്ള നന്ദി ടി.എം പ്രവീണ്‍ ആളൂർ പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ഷെറിൻ ജോസഫ്