കനൽ നാടൻ പാട്ട് സംഘം വാർഷികം ആഘോഷിച്ചു
Friday, April 28, 2017 8:09 AM IST
ദോഹ: കനൽ നാടൻ പാട്ട് സംഘം വാർഷികം ആഘോഷിച്ചു. ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഐസിസി പ്രസിഡന്‍റ് മിലൻ അരുണ്‍ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കനൽ മുഖ്യരക്ഷാധികാരി എസ് പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു. സംസ്കൃതി പ്രസിദന്‍റ് എ.കെ ജലീൽ, മന്നായി മലയാളി സമാജം പ്രസിഡന്‍റ് സതീഷ് കുമാർ, തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ കെ.എം. അനിൽ കുമാർ, സംസ്കൃതി വക്ര യൂണിറ്റ് പ്രസിഡന്‍റ് പി. രാജൻ, യൂസഫ് പി. ഹമീദ് (ഇസ് ലാമിക് എക്സ്ചേഞ്ച്), കനൽ ജനറൽ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കനൽ സംഘത്തിന്‍റെ നേതൃത്വത്തിൽ പാട്ടുറവ് കലാസന്ധ്യയും അരങ്ങേറി.