ദുബായിൽ പെൺവാണിഭ സംഘത്തിന്‍റെ പിടിയിൽനിന്നും മലയാളി നർത്തകിയെ മോചിപ്പിച്ചു
Friday, April 28, 2017 12:55 AM IST
കാ​സ​ർ​ഗോ​ഡ്: സ്റ്റേ​ജ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി ദു​ബാ​​യിലെ പെൺവാണിഭ സംഘത്തിൽ എത്തപ്പെട്ട മ​ല​യാ​ളി ന​ർ​ത്ത​കി​യെ മോ​ചി​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ പത്തൊൻപതുകാരിയാണ് മോചിതയായത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​ബു​ദാ​ബി കമ്യൂ​ണി​റ്റി പോ​ലീ​സ് അം​ഗ​വു​മാ​യ ബി​ജു ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ അവസരോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിലൂടെ ചതിക്കുഴിയിൽ നി​ന്നും ര​ക്ഷിക്കാനായത്.

ഏപ്രിൽ 23-നാണ് ചെ​ന്നൈ​യി​ലെ ര​വി എന്ന ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി യു​വ​തി ദു​ബാ​യിൽ എ​ത്തി​യ​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ത​ന്നെ ചതിയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. പ​ല​ർ​ക്കും കാ​ഴ്ചവ​യ്ക്കാ​നാ​ണു ത​ന്നെ എ​ത്തി​ച്ച​തെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി ആ​ദ്യം ഭ​ർ​ത്താ​വി​നെ വിവരം അറിയിച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ.​ജി.​സൈ​മ​ണി​ന് ഭ​ർ​ത്താ​വ് പ​രാ​തി ന​ൽ​കു​ന്ന​ത്.

ഇവരുടെ ഇടപെടലിലൂടെ ബിജു കരുനാഗപ്പള്ളിയെ യു​വ​തി വാ​ട്സ് ആ​പ്പി​ലൂ​ടെ ത​ന്‍റെ അ​വ​സ്ഥ ബോ​ധി​പ്പി​ച്ചു. തുടർന്ന് ബിജു നടത്തിയ സമയോചിത ഇടപെടലിലൂടെ ദേ​ര പോ​ലീ​സ് പൂട്ടിയിട്ടിരുന്ന സ്ഥലം കണ്ടെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. പോലീസ് എത്തുന്പോൾ 15 ഓളം യുവതികൾ സംഘത്തിന്‍റെ തടങ്കലിലായിരുന്നു. ഇവരെയും പോലീസ് മോചിപ്പിച്ചു.

യു​വ​തി​ക​ളെ ദുബായിൽ എ​ത്തി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളോട് പോലീസ് സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്‍റെ ഇടപെടലിലൂടെ യുവതിക്ക് ഇന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയും. ഇവർ ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടി​ലെ​ത്തു​മെ​ന്നാ​ണു അറിയുന്നത്.