ഫാ. സോജി ഓലിക്കൽ നയിക്കുന്ന യുവജന ധ്യാനം "ഫയർ ആൻഡ് ഗ്ലോറി’ ഏപ്രിൽ 28 മുതൽ
Tuesday, April 25, 2017 6:19 AM IST
ന്യൂടൗണ്‍ (ലണ്ടൻ): സെഹിയോൻ യൂറോപ്പ് ഒരുക്കുന്ന റസിഡൻഷ്യൽ ധ്യാനം "ഫയർ ആൻഡ് ഗ്ലോറി’ ഏപ്രിൽ 28, 29, 30, മേയ് ഒന്ന് തീയതികളിൽ വെയിൽസിലെ കെഫെൻലി പാർക്കിൽ നടക്കും.

ഉപാധികളില്ലാതെ സ്നേഹിക്കുകവഴി ആഗോള കത്തോലിക്കാ സഭയുടെ ലോകസുവിശേഷവത്ക്കരണത്തിനു പുതിയ രൂപവും ഭാവവും നൽകികൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ ഇവാഞ്ചലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്ട്രിയുടെ യൂറോപ്പ് ഡയറക്ടർ ഫാ. സോജി ഓലിക്കൽ, ബ്രദർ ജോസ് കുര്യാക്കോസ്, പ്രമുഖ വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് സെഹിയോൻ ടീമുമാണ് നാലുദിവസത്തെ താമസിച്ചുള്ള യുവജനധ്യാനം നയിക്കുന്നത്.

ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 16 വയസുമുതൽ പ്രായമുള്ളവർക്ക് www.sehionuk.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

വിവരങ്ങൾക്ക്: നെവിൽ 07988134080, മരിയ 07926133330

വിലാസം: കെഫെൻലി പാർക്ക്, ന്യൂ ടൗണ്‍, മിഡ് വെയിൽസ് SY16 4AJ.

റിപ്പോർട്ട്: ബാബു ജോസഫ്