യുവജന സംഗമം നടത്തി
Monday, April 24, 2017 6:09 AM IST
കുവൈത്ത്: ഒഐസിസി യൂത്ത് വിംഗ് കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20ന് യുവജന സംഗമം നടത്തി.

കുവൈത്തിലെ അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന സംഗമം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവാക്കളിൽ രാജ്യസ്നേഹവും താത്പര്യവും വളർത്തി എടുക്കാൻ ഇത്തരം യുവജന സംഗമങ്ങൾക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സമ്മേളനത്തിൽ കണ്ണൂർ ജില്ലയിലെ നിർധനരായ അഞ്ച് കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ള ധനസഹായ പദ്ധതിയും പ്രഖ്യാപിച്ചു.

യൂത്ത് വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇല്യാസ് പൊതുവാച്ചേരി, ലിപിൻ മുഴക്കുന്ന് എന്നിവർ റിപ്പോർട്ട് അവതരണം നടത്തി. ഒഐസിസി കുവൈത്ത് പ്രസിഡന്‍റ് വർഗീസ് പുതുതുളങ്ങര, യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ്, ചാക്കോ ജോർജുകുട്ടി, ബിജു ചാക്കോ, ജിതേഷ് മുഴപ്പിലങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ