സ്വീകരണം നൽകി
Monday, April 24, 2017 5:54 AM IST
ദോഹ: ഹൃസ്വസന്ദർശനാർഥം ഖത്തറിലെത്തിയ കേരള ഫോക്ലോർ അക്കാഡമി ചെയർമാൻ സി.ജെ. കുട്ടപ്പൻ മാസ്റ്റർക്ക് സംസ്കൃതി സ്വീകരണം നൽകി. ന്ധനാടൻ കലകളുടെ നാട്ടുപെരുമ’ എന്ന വിഷയത്തിലുള്ള ശില്പശാല കുട്ടപ്പൻ മാസ്റ്റർ നയിച്ചു. കനൽ നാടൻപാട്ട് സംഘം നാടൻപാട്ടുകൾ അവതരിപ്പിച്ചു. സംസ്കൃതിയുടെ ഉപഹാരം പ്രസിഡന്‍റ് എ.കെ. ജലീൽ സമ്മാനിച്ചു. സംസ്കൃതി സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, എ.കെ. ജലീൽ, കേന്ദ്ര എക്സിക്യുട്ടീവ് അംഗം ഇ.എം. സുധീർ എന്നിവർ സംസാരിച്ചു.