ലുലുവിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമായി: മെട്രോ മോഡലിൽ ഒരുക്കിയ കേക്ക് വിസ്മയകാഴ്ചയായി
Tuesday, March 28, 2017 5:48 AM IST
ദമാം: പ്രമുഖ റീട്ടെയിൽ ശൃഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്‍റെ കിഴക്കൻ പ്രവിശ്യ ശാഖകളിൽ ഫുഡ് ഫെസ്റ്റിന് വർണാഭമായ തുടക്കം. ന്ധവേൾഡ് ഫുഡ് എക്സ്പോ 2017’ എന്നു പേരിട്ടിരിക്കുന്ന ഭക്ഷ്യമേള പതിനാല് ദിവസം നീണ്ടുനിക്കും.

25 മീറ്റർ നീളത്തിൽ മെട്രോ മാതൃകയിലുള്ള ഭീമൻ കേക്ക് മുറിച്ചുകൊണ്ട് കിഴക്കൻ പ്രവിശ്യാ ഭക്ഷ്യവകുപ്പ് ഇൻ ചാർജും നാഷണൽ സെക്യുരിറ്റി മേധാവിയുമായ ജുമാൻ അൽ സഹറാനിയും ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ എം. അബ്ദുൾ ബഷീറും ചേർന്നാണ് ഫുഡ് ഫെസ്റ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്.

ന്ധആരോഗ്യകരമായ ജീവിതത്തിനു പോഷകസമൃദ്ധമായ ഭക്ഷ്യക്രമം’ എന്ന സന്ദേശം ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുകൂടിയാണ് ലുലു ഗ്രൂപ്പ് ഇത്തരമൊരു മേള സംഘടിപ്പിക്കുന്നതെന്ന് ലുലു റീജണൽ ഡയറക്ടർ എം. അബ്ദുൾ ബഷീർ പറഞ്ഞു.

സ്ട്രോബറി പഴത്തിന്‍റെ രുചിയും നിറവും ചാലിച്ച് ഒരുക്കിയ ഭീമൻ കേക്ക് നിരവധി പേര് രുചിച്ചറിഞ്ഞു. ഇന്ത്യ, ചൈന, തായ്ലൻഡ്, മെക്സിക്കോ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, സ്പെയിൻ, സൗത്ത്ആഫ്രിക്ക, ഈജിപ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം ഭക്ഷ്യ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. ഭക്ഷ്യവിഭവങ്ങൾ തത്സമയം തയാറാക്കി നല്കുന്നു എന്നതും മേളയുടെ

മറ്റൊരു പ്രത്യേകതയാണ്. ഇതിനായി വിവിധ രാജ്യങ്ങളുടെ പവലിയനുകളും തയാറാക്കിയിട്ടുണ്ട്. ഭക്ഷ്യ മേളയുടെ ഭാഗമായി ലൈവ് കുക്കറി ഷോ തുടങ്ങി വിവിധ മത്സരങ്ങൾ, ഭക്ഷ്യോത്പന്നങ്ങളുടെ പ്രദർശനം, മീറ്റ് ഫെസ്റ്റ്, സെലിബ്രറ്റി ഷെഫുമായുള്ള അഭിമുഖം, ഡെയ്ലി പ്രമോഷൻ, സർപ്രൈസ് പ്രമോഷനുകൾ എന്നിവയും ഉണ്ടാകും. മത്സ്യമാംസ ഉത്പന്നങ്ങളും പാലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ നിത്യജീവിതത്തിന്‍റെ ആരോഗ്യകരമായ ഭക്ഷ്യക്രമം വരച്ചുകാട്ടുന്ന മേളയാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദവും വിജ്ഞാനവും പകർന്നു നൽകുന്ന വിവിധ മത്സര ഇനങ്ങളും ആരോഗ്യ ബോധവത്കരണ പരിപാടികളും എഷ്യാനെറ്റ് റേഡിയോയുമായി ചേർന്നുകൊണ്ട് മാർച്ച് 30ന് അൽകോബാറിലും 31ന് ദമാമിലും ഏപ്രിൽ ഒന്നിന് ജുബൈൽ ഒൗട്ട് ലറ്റ് കേന്ദ്രീകരിച്ചും ആർ.ജെ. നിയാസ് ഇ.കുട്ടി ഒരുക്കുന്ന ഫണ്‍ ഈവനിംഗ് റോഡ് ഷോകളും സംഘടിപ്പിക്കും. പ്രമോഷൻ കാലയളവിൽ ലുലുവും പാരച്യൂട്ട് കന്പനിയുമായി ചേർന്ന് 555 ഭാഗ്യശാലികൾക്ക് ഗോൾഡ് കോയിനുകളും സാംസംഗ് മൊബൈയിലുകളും കാഷ് ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകും. ഭക്ഷ്യമേളം ഏപ്രിൽ എട്ടിന് സമാപിക്കും.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം