യുഎഫ്സി ചാലിയാർ ഫുട്ബോൾ ഫെസ്റ്റിന് കൊടിയേറി
Monday, March 27, 2017 5:29 AM IST
റിയാദ്: ക്ലിക്കോണ്‍ വിന്നേഴ്സ് പ്രൈസ്മണിക്കും ചാലിയാർ ട്രോഫിക്കും വേണ്ടിയുള്ള യുണൈറ്റഡ് ഫ്രന്‍റ്സ് ക്ലബ്ബ് മെൻസ് ക്ലബ്ബിന്‍റെ സഹകരണത്തോടെ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന് ആവേശോജ്വലമായ തുടക്കം.

ടൂർണമെന്‍റിന്‍റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും പ്രവാസി സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ഉദ്ഘാടന മത്സരത്തിന്‍റെ കിക്കോഫ് ലത്തീഫ് ചാലിയാർ നിർവഹിച്ചു.

24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിന്‍റെ ആദ്യ രണ്ട് ദിവസത്തെ മത്സരങ്ങളിൽ നിന്നായി ക്വാർട്ടർ ഫൈനലിലേക്കുള്ള എട്ടു ടീമുകളെ തെരഞ്ഞെടുത്തു. ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും.

ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, ലത്തീഫ് ചാലിയാർ, നാസർ മാവൂർ റിഫ പ്രസിഡന്‍റ് ബഷീർ ചേലേന്പ്ര, മുസ്തഫ കവായി, മസൂദ് കളത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. നവാസ് കണ്ണൂർ, ശരീഫ് കാളികാവ്, മജീദ് ബക്സർ, ഹസൻ തിരൂർ, ഷറഫു, ജാസ് ബഫന, ഷഫീഖ് വലിയങ്ങാടി, സഫീർ കുട്ടിപ്പ, ഫൈസൽ പാഴൂർ, അനസ് എന്നിവർ കളികൾ നിയന്ത്രിച്ചു. ശിഹാബ് പാഴൂർ, ഷാനവാസ് മങ്കട, ഷൗലിക്, പി.പി. മൻസൂർ, ശരീഫ് കോട്ടക്കൽ, ജാഫർ ചെറുകര, സഫർ, ഇല്യാസ് മേൽമുറി, ബഷീർ, സവാദ്, ജാവേദ്, യഹ്യ എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ