"നിയമലംഘകരില്ലാത്ത രാഷ്ട്രം’ തയാറെടുപ്പുകളുമായി ഇന്ത്യൻ എംബസിയും
Sunday, March 26, 2017 3:14 AM IST
റിയാദ്: ബുധനാഴ്ച മുതൽ സൗദി അറേബ്യയിൽ ആരംഭിക്കുന്ന പൊതുമാപ്പിെൻറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ അനധികൃത താമസക്കാരായ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയും ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത സാമൂഹിക പ്രവർത്തകരുടെ യോഗത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യൻ സാമൂഹിക പ്രവർത്തകരോട് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് സഹായമഭ്യർത്ഥിച്ചു.

നിയമലംഘകരോ നിയമക്കുരുക്കിൽ അകപ്പെട്ടവരോ ആയ ഇന്ത്യക്കാരെ കണ്ടെ ത്താനും അവരെ സമയബന്ധിതമായി നാട്ടിലെത്തിക്കാനും ഇന്ത്യൻ എംബസി ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളോട് സഹകരിക്കാനും വിവിധ കേന്ദ്രങ്ങളിൽ തുടങ്ങുന്ന സഹായകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനുമാണു അംബാസസിഡർ സാമൂഹ്യപ്രവർത്തകരോട് ആവശ്യപ്പെട്ടത്. റിയാദ്, ദമാം, ജുബൈൽ, വാദി ദവാസിർ, ബുറൈദ എന്നിവിടങ്ങളിലാണ് ഇപ്പോൾ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുക. കൂടുതൽ കേന്ദ്രങ്ങൾ ആവശ്യമായി വന്നാൽ അവിടേയും സേവനം വ്യാപിപ്പിക്കും. 90 ദിവസം നീണ്ടുനിൽക്കുന്ന സൗദി അറേബ്യയിടെ പൊതുമാപ്പ് കാലാവധി മുഴവനാളുകളും ഉപയോഗപ്പെടുത്താനായി ഈ സന്ദേശം എല്ലാവരിലുമെത്തിക്കുന്നതിനു അംബാസിഡർ ആവശ്യപ്പെട്ടു.

പാസ്പോർട്ടും മറ്റ് രേഖകളും കയ്യിലില്ലാത്ത ഇന്ത്യക്കാർ ഈ കേന്ദ്രങ്ങളിലെത്തണം. ഇടനിലക്കാരുടെ പിടിയിൽപ്പെട്ട് പണവും സമയവും നഷ്ടപ്പെടാതിരിക്കാൻ പരമാവധി ജാഗ്രത പാലിക്കണമെന്നും അംബാസസിഡർ പറഞ്ഞു. ഹുറൂബായി പാസ്പോർട്ട് ഉണ്ടായിട്ടും നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്നവർക്ക് അതതു പ്രദേശങ്ങളിലെ ജവാസാത്തിൽ വെച്ച് എക്സിറ്റ് ലഭിക്കും. ഇതിനായി ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യണം. എല്ലാ വിവരങ്ങളും അതത് സമയത്ത് ഇന്ത്യൻ എംബസി നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

പോലീസ് കേസുള്ളവരും ട്രാഫിക് പെനാൽറ്റികൾ അടക്കാത്തവരും അതു ശരിയാക്കിയതിന് ശേഷം മാത്രമേ എക്സിറ്റിന് ശ്രമിച്ചിട്ട് ഫലമുള്ളൂ. ഹുറൂബായവരുടെ നാലായിരത്തോളം പാസ്പോർട്ടുകൾ ഇന്ത്യൻ എംബസിയിലുണ്ട ്. അതിെൻറ വിശദവിവരങ്ങൾ വെബസൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അംബാസഡർ അറിയിച്ചു. പണത്തിനായി ഇടനിലക്കാരാകുന്നവരെ ഒരുരീതിയിലും സമീപിക്കരുതെന്നും എംബസി വളണ്ടിയർമാർ നിസ്വർത്ഥകരായിരിക്കുമെന്നും അംബാസഡർ പറഞ്ഞു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുനൂറിലധികം വരുന്ന സാമൂഹിക പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു. ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹേമന്ത് കോട്ടേൽവാർ, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. സാമൂഹികക്ഷേമ വിഭാഗം തലവൻ അനിൽ നോട്ടിയാൽ, കോണ്‍സിലർ ഷീൽ ബത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ