ഷാർജ ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ’എർത്ത് അവർ’ ആചരിച്ചു
Sunday, March 26, 2017 3:12 AM IST
ശനിയാഴ്ച 8:30 മുതൽ 9:30 വരെ അസ്സോസിയേഷനിലെ എല്ലാ ലൈറ്റുകളും ആണച്ചു മുൻ എം. എൽ. എ. സൈമണ്‍ ബ്രിട്ടോ ചടങ്ങ് ഉദ്ഘാടനം ചെയ്തു അസ്സോസിയേഷൻ പ്രസിഡൻറ് അഡ്വ: വൈ. എ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു സോമൻ സ്വാഗതവും ട്രഷറർ വി. നാരായണൻ നായർ നന്ദിയും പറഞ്ഞു. അസ്സോസിയേഷൻ ലൈബ്രറി കമ്മിറ്റി കോർഡിനേറ്റർ ശശി മഞ്ചറന്പത്തും കണ്‍വീനർ സുനിൽരാജും സന്നിഹിതരായിരുന്നു

കാലാവസ്ഥാ വ്യതിയാനം, ഉൗർജസംരക്ഷണം എന്നിവയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് വൈഡ് ഫണ്ടാണ് ആദ്യമായി എർത്ത് അവർ സംഘടിപ്പിച്ചത്, 2007 മാർച്ച് 31ന്. പരിപാടി വിജയകരമായതോടെ 2008 മാർച്ച് 29നു രാത്രി എട്ടു മുതൽ ഒന്പതു വരെ ലോകവ്യാപകമായി ഭൗമ മണിക്കൂർ സംഘടിപ്പിച്ചു. പത്താം എർത്ത് അവറാണ് ഈ വർഷത്തേത്.