സൗഹൃദ വേദി ഫഹാഹീൽ കുടുംബ സംഗമം സംഘടിപ്പിച്ചു
Thursday, March 23, 2017 8:07 AM IST
ഫഹാഹീൽ (കുവൈത്ത്): സൗഹൃദ വേദി ഫഹാഹീൽ ചർച്ചാ യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഫഹാഹീൽ യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്‍റ് എ.ഡി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ന്ധസാംസ്കാരിക കേരളം എങ്ങോട്ട്’ എന്ന വിഷയത്തിൽ ഹബീബ് മസൂദ് പുറക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മൂല്യ രഹിതമായിട്ടുള്ള, മൂല്യങ്ങൾ പൂർണമായും അസ്തമിച്ചുപോയ ഒരു വരണ്ട മാനസികാവസ്ഥയിൽ ആണ് ഇന്നത്തെ കേരള സമൂഹം ഉള്ളത്. മനുഷ്യന്‍റെ ജീവിതത്തിൽ മത മൂല്യങ്ങളുടെ സ്ഥാനം ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്നുള്ളത് ഇന്നു നമ്മൾ നേരിൽ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെഐജി ഫഹാഹീൽ ഏരിയ പ്രസിഡന്‍റ് റഫീഖ് ബാബു, രാധ ഗോപിനാഥ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

തുടർന്നു യുവ പ്രാസംഗികയും ട്രെയിനിംഗ് ഇൻസ്പെക്ടറുമായ ബയാന ബീവി അവതരിപ്പിച്ച ലൈഫ് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ശ്രദ്ധേയമായി. കെഐജി ഈസ്റ്റ് മേഖല പ്രസിഡന്‍റ് കെ. മൊയ്തു ഉപഹാരം സമ്മാനിച്ചു. സൗഹൃദ വേദി കണ്‍വീനർ എം.കെ. ഗഫൂർ, സെക്രട്ടറി ബാബു സജിത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ