യുഎഇ എക്സ്ചേഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു
Thursday, March 23, 2017 5:45 AM IST
അബുദാബി: യുഎഇ എക്സ്ചേഞ്ചിന്‍റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു. അബുദാബി റീം ഐലൻഡിലെ തമൂഹ് ടവറിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കാര്യാലയം ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി ഉദ്ഘാടനം ചെയ്തു. യുഎഇ എക്സ്ചേഞ്ച് ഡയറക്ടർ ബിനയ് ഷെട്ടി, ഗ്രൂപ്പ് പ്രസിഡന്‍റ് വൈ. സുധീർ കുമാർ ഷെട്ടി, ഗ്ലോബൽ സിഇഒ പ്രമോദ് മങ്ങാട്, എക്സ്പ്രസ് മണി സിഇഒ സുധേഷ് ഗിരിയൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഓപ്പണ്‍ ഓഫീസ് സങ്കൽപ്പനത്തോടെ മൂന്നു നിലകളിൽ 65,000 ചതുരശ്രഅടി വിസ്തൃതിയിലാണ് പുതിയ ഓഫീസ് തയാറാക്കിയത്. മുന്നൂറോളം ജീവനക്കാർ നിലവിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വർക് സ്റ്റേഷനുകൾ ജീവനക്കാരുടെ സുഗമമായ ഏകോപനം സാധ്യമാക്കുന്നു. നാലാമത്തെ നിലയിൽ വർക്ഷോപ്പ്, ട്രെയിനിംഗ് പ്രോഗ്രാം, സമ്മേളനങ്ങൾ എന്നിവയ്ക്കും കഫെറ്റീരിയക്കും ഉപയോഗപ്പെടുന്ന വിവിധോദ്ദേശ്യ സംവിധാനമാണുള്ളത്. എല്ലാ നിലകളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ കൂടാതെ സിംഗിൾ ഡാറ്റാ സെന്‍ററിനും അതിവേഗ ഇന്‍റർനെറ്റിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്

റിപ്പോർട്ട് : അനിൽ സി ഇടിക്കുള