കേളി അത്തിക്ക ഏരിയ സമ്മേളനം സംഘടിപ്പിച്ചു
Wednesday, March 22, 2017 5:45 AM IST
റിയാദ്: വർഗീയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇന്ത്യയുടെ ജനാധിപത്യ അടിത്തറ സംരക്ഷിക്കാനും ജനകീയ സമരങ്ങൾക്ക് ശക്തി പകർന്നുകൊണ്ടു മാത്രമെ സാധ്യമാകൂ എന്ന് റിയാദ് കേളി കല സാംസ്കാരിക വേദി അത്തിക്ക ഏരിയ സമ്മേളനം.

വെള്ളിയാഴ്ച നടന്ന ആറാമത് സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ ഉദ്ഘാടനം ചെയ്തു. ബ്രിജേഷ് രക്തസാക്ഷി പ്രമേയവും സെൽവരാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷാജി റസാഖ്, എ.പി. മുരളി, എ.കെ. രാജൻ എന്നിവരടങ്ങുന്ന പ്രസീഡിയവും പി.വി. രവി, പ്രിയേഷ് കുമാർ, നാരായണൻ എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. സുരേഷ്, സുജീഷ്, ഷാജഹാൻ (മിനിററ്സ്), ഷാജി കെ കെ, ജുനൈദ് (പ്രമേയം), നിഷിത്ത്, ഗംഗാധരൻ, സുധാകരൻ (ക്രഡൻഷ്യൽ) എന്നിവർ സബ്കമ്മിററികളുടെ ചുമതല നിർവഹിച്ചു. ഏരിയ സെക്രട്ടറി പ്രിയേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ നാരായണൻ വരവു ചെലവു കണക്കും കേളി കേന്ദ്ര ജോ: ട്രഷറർ വർഗീസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആനുകാലിക വിഷയങ്ങളിൽ അഞ്ചു പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കേന്ദ്ര രക്ഷാധികാരിസമിതി അംഗം ബിപി രാജീവൻ, ഏരിയ സെക്രട്ടറി പ്രിയേഷ് കുമാർ എന്നിവർ മറുപടി പറഞ്ഞു. 19 അംഗ ഏരിയ കമ്മിറ്റിയെയും 9-ാം കേന്ദ്ര സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

കേന്ദ്ര രക്ഷാധികാരിസമിതി അംഗം സതീഷ് കുമാർ, കേളി കേന്ദ്ര വൈസ് പ്രസിഡന്‍റ് മെഹ്റുഫ് പൊന്ന്യം കേന്ദ്ര കമ്മിററി അംഗങ്ങളായ സുധാകരൻ കല്ല്യാശേരി, വാസുദേവൻ, രവി പട്ടുവം, ശ്രീകാന്ത് കണ്ണുർ, ഉമ്മർകുട്ടി കാളികാവ്, നാരായണൻഎന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രിയേഷ് കുമാർ (സെക്രട്ടറി), എൻ.പി. മുരളി, സുധാകരൻ (ജോയിന്‍റ് സെക്രട്ടറിമാർ), ഷാജി റസാഖ് (പ്രസിഡന്‍റ്), ഗംഗാധരൻ, മധുസൂദനൻ (വൈസ് പ്രസിഡന്‍റുമാർ), നാരായണൻ (ട്രഷറർ), ജിജു (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.