ഖുർആൻ വിജ്ഞാന മത്സര പ്രചാരണോദ്ഘാടനവും പഠിതാക്കളുടെ സംഗമവും
Tuesday, March 21, 2017 6:01 AM IST
ജിദ്ദ: സൗദി മലയാളി പ്രവാസികൾക്കായി ഖുർആൻ സ്റ്റഡി സെന്‍റർ കേരള ഒരുക്കുന്ന ഖുർആൻ വിജ്ഞാന മത്സരത്തിന്‍റെ ഭാഗമായി തനിമ ജിദ്ദ സൗത്ത് സോണ്‍ വനിതാ വിഭാഗം പ്രചാരണോദ്ഘാടനവും ഖുർആൻ പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു.

കലാകാരിയും വെയ്ജസ് പ്രസിഡന്‍റുമായ ഷിജി രാജീവിന് ബ്രോഷർ നൽകി തനിമ സൗത്ത് സോണ്‍ വനിതാ വിഭാഗം പ്രസിഡന്‍റ് റുക്സാന മൂസ ഉദ്ഘാടനം നിർവഹിച്ചു. സുരയ്യ അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി. പരീക്ഷ രജിസ്ട്രേഷൻ രീതികൾ ഷീജ അബ്ദുൾ ബാരി വിശദീകരിച്ചു. ഖുർആൻ ആസ്പദമാക്കി നടന്ന പ്രശ്നോത്തരിക്ക് ഷഹർബാനു നൗഷാദ് നേതൃത്വം നൽകി.

മത്സരത്തിൽ ആയിഷ അഹമദ്, തസ് ലിം അനസ്, ലത്തീഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. റബീഅ ശമീം ഗാനമാലപിച്ചു. തനിമ സൗത്ത് സോണ്‍ വനിതാ വിഭാഗം ജനസേവന വകുപ്പ് കോഓർഡിനേറ്റർ ആമിന നാസറിന് യാത്രയപ്പും ഉപഹാരസമർപ്പണവും ഇതോടൊപ്പം നടന്നു. പ്രോഗ്രാം കവീനർ ഫസീല ശാക്കിർ, ഷക്കീല ബഷീർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ