പൊതുമാപ്പ്: ഒഐസിസി റിയാദ് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കും
Tuesday, March 21, 2017 5:42 AM IST
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ കാരുണ്യ പ്രഖ്യാപനത്തെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു. സൗദി ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപനത്തെ സൗദിയിലെ പ്രവാസി സമൂഹം നന്ദിയോടെയാണ് നോക്കി കാണുന്നതന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞി കുന്പള അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച മൂന്നു മാസക്കാലത്തെ പൊതുമാപ്പ് ഇന്ത്യൻ പ്രവാസികൾക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ നിയമലംഘകരായ മുഴുവനാളുകളും പരമാവധി ശ്രമിക്കണെമന്ന് സെൻട്രൽ കമ്മറ്റി അഭ്യർഥിച്ചു. ഒരു പക്ഷെ തങ്ങളുടേതല്ലാത്ത കാരണത്താൽ നിയമ ലംഘകരായ ആളുകൾക്ക് അവസാനത്തെ അവസരമായി ഇതിനെ കാണുവാനും അത് പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വിവിധ ജില്ലാ കമ്മിറ്റികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്. റിയാദിലെ പ്രമുഖരായ ജീവകാരുണ്യ പ്രവർത്തകരുടെ സേവനം ഡെസ്കിൽ ലഭ്യമായിരിക്കും. ഒഐസിസി ജീവകാരുണ്യ കണ്‍വീനർ സജാദ് ഖാന്‍റെ നേതൃത്വത്തിലായിരിക്കും ഡസ്കിന്‍റെ പ്രവർത്തനം നടക്കുക. ഡസ്കിന്‍റെ സേവനം എല്ലാ ദിവസവും ലഭ്യമാവുന്ന തരത്തിലായിരിക്കും ക്രമീകരിക്കുകയെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ