കരിപ്പൂർ സമരം: കരുളായി പ്രവാസി സംഘം പിന്തുണ പ്രഖ്യാപിച്ചു
Monday, March 20, 2017 7:17 AM IST
ജിദ്ദ: കരിപ്പൂർ വിമാനത്താവളത്തിനെതിരെ നടക്കുന്ന ഗൂഢാലോചനക്കെതിരെ മലബാർ ഡെവലപ്മെന്‍റ് ഫോറം നടത്തിക്കൊണ്ടിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് ജിദ്ദയിലെ കരുളായി സ്വദേശികളുടെ കൂട്ടായ്മയായ കെപിഎസ് ഐകദാർഢ്യം പ്രഖ്യാപിച്ചു.

മാർച്ച് 20, 21, 22, 23, 24, 25 തീയതികളിൽ ഡോ. എം.ജി.എസ് നാരായണന്‍റെ നേതൃത്വത്തിൽ കോഴിക്കോടു നടക്കുന്ന രാപ്പകൽ സത്യാഗ്രഹത്തിലേക്ക് വാഹനങ്ങളയക്കാൻ ജിദ്ദയിൽ ചേർന്ന കരുളായി പ്രവാസി സംഘം നിർവാഹക സമിതി തീരുമാനിച്ചു.

പ്രസിഡന്‍റ് സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ കരുളായി, ഓർഗനൈസിംഗ് സെക്രട്ടറി അബൂബക്കർ പറന്പൻ, അബാസ് പൂന്തിരുത്തി, കെ.പി. റംസാൻ, താജാറിയാസ്, അബ്ദുൾ കരീം മലപ്പുറവൻ, ചുള്ളിയൻ അമീർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ