കെ എസ് സി യുവജനോത്സവം: സുകൃതി ബാബു കലാതിലകം
Sunday, March 19, 2017 3:08 AM IST
അബുദാബി: കേരളാ സോഷ്യൽ സെന്‍റർ 2017 ജനുവരി 17,18,19 തീയതികളിൽ നടത്തിയ യുവജനോത്സവം 2016-17 -ലെ വിജയികൾക്കുള്ള സമ്മാനദാനം മാർച്ച് 17-നു നടന്നു. വൈകുന്നേരം ഏഴുമുതൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെന്‍റർ വൈസ് പ്രസിഡന്‍റ് ബാബു വടകര, ആർട്സ് സെക്രട്ടറി കെവി. ബഷീർ, സാഹിത്യവിഭാഗം സെക്രട്ടറി ബാബുരാജ് പീലിക്കോട്, വനിതാ വിഭാഗം കണ്‍വീനർ മിനി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

സെന്‍റർ കലാതിലകമായി സുകൃതി ബാബുവിനേയും, ആറുവയസിൽ താഴെ നിരുപമ സൂര്യ, 6-9 ഗ്രൂപ്പിൽ റിഷിക രീജീവൻ മാറോളി, 9-12 ഗ്രൂപ്പ് സുകൃതി ബാബു, 12- 15 ഗ്രൂപ്പ്- കാവ്യ നാരായണൻ, സ്നേഹ ദിലിപ് എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള