മ്യൂസിക്കൽ റൈൻ 2017 സീസണ്‍ 3 സംഗീതനിശ ശ്രദ്ധേയമായി
Wednesday, March 1, 2017 8:05 AM IST
ജിദ്ദ: പ്രവാസികൾക്ക് സംഗീതസാന്ദ്രമായ വാരന്ത്യം സമ്മാനിച്ച മ്യൂസിക്കൽ റെയിൻ സീസണ്‍ 3 സംഗീതനിശ ശ്രദ്ധേയമായി. ഷറഫിയ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകൻ മൻസൂർ എടവണ്ണയായിരുന്നു. ചടങ്ങിൽ ഉംറ നിർവഹിക്കാനെത്തിയ പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മന്പാടിനു സ്വീകരണവും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സംഘാടകനും ജീവൻ ടിവി റിപ്പോർട്ടറുമായ ബഷീർ തൊട്ടിയന് യാത്രയയപ്പും നൽകി.

മിർസ ശരീഫ്, ജമാൽ പാഷ, മൻസൂർ എടവണ്ണ, അലവിക്കുട്ടി കണിയാപറ്റ, മുസ്തഫ തോളൂർ, ഹമീദ് കരിന്പുലാക്കൽ, നാദിർഷ, സോഫിയ സുനിൽ, ധന്യ ബിമൽ എന്നിവർ ഗാനങ്ങൾ ആലാപിച്ചു. ഒഐസിസി നേതാവ് കെ.ടി.എ. മുനീർ, ഹസൻ യമഹ, ഗഫൂർ ചാലിൽ, മുസ്തഫ സിദ്റ, എൻജിനിയർ ജുനൈസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ