ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വിക്ക് സ്വീകരണം നൽകി
Wednesday, March 1, 2017 5:24 AM IST
മനാമ: ബഹറിനിലെത്തിയ ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല വൈസ്ചാൻസലറും സമസ്ത കേന്ദ്ര മുശാവറാംഗവും സുപ്രഭാതം പ്രിന്‍റർ ആൻഡ് പബ്ലിഷറുമായ ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വിക്ക് സമസ്ത ബഹറിൻ സ്വീകരണം നൽകി.

മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് സമസ്ത ബഹറിൻ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പണ്ഡിത·ാരെ ആദരിക്കേണ്ട രീതിയും ആവശ്യകതയും തങ്ങൾ വിശദീകരിച്ചു. വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളെല്ലാം പരീക്ഷണങ്ങളാണെന്നും അതിന് നന്ദി ചെയ്താൽ ഇരു ലോകത്തും നേട്ടവും മറിച്ച്, അഹങ്കരിച്ചാൽ ഇരു ലോകത്തും നഷ്ടവും ഉണ്ടാകുമെന്നും മറുപടിപ്രസംഗത്തിൽ ഡോ.ബഹായുദ്ദീൻ പറഞ്ഞു. തുടർന്നു ബഹറിൻ എസ്കഐസ്എസ്എഫിനു വേണ്ടി പ്രസിഡന്‍റ് അഷ്റഫ് അൻവരി ഉസ്താദിനെ ഷാൾ അണിയിച്ചു. അബ്ദുറഹ്മാൻ അറയ്ക്കൽ സംസാരിച്ചു.

ചടങ്ങിൽ സമസ്ത ബഹറിൻ കേന്ദ്ര നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.