ജിദ്ദയിൽ സ്നേഹ സംവാദം
Wednesday, March 1, 2017 5:22 AM IST
ജിദ്ദ: പ്രമുഖ ഇസ് ലാമിക പണ്ഡിതനും ഗ്രന്ഥകാരനും നിച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം അക്ബറും ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്‍റും വാഗ്മിയും മായാ മുസ്തഫ തൻവീറും പങ്കടുക്കുന്ന സ്നേഹ സംവാദം മാർച്ച് മൂന്നിന് (വെള്ളി) നടക്കും. ജിദ്ദ ഷറഫിയ ഇംപാല ഗാർഡനിൽ വൈകുന്നേരം ഏഴിനാണ് പരിപാടി.

ഇസ്ലാമിക പ്രബോധനം പ്രതിസന്ധികളും പ്രത്യാശകളും എന്ന വിഷയത്തിൽ പ്രഭാഷണവും ശ്രോദ്ധാക്കൾക്കു സംശയ നിവാരണത്തിനുള്ള അവസരമുണ്ടായിരിക്കും. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരുക്കും. ജിദ്ദയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ