നെസ്റ്റോ ഒഐസിസി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു
Wednesday, March 1, 2017 11:27 AM IST
റിയാദ്: നെസ്റ്റോ ഹൈപ്പർ മാർക്കറ്റും ഒഐസിസി കോഴിക്കോട് ജില്ല കമ്മിറ്റിയും സംയുക്‌തമായി അസീസിയ നെസ്റ്റോ ഗാർഡെനിയ മാളിൽ വെച്ച് നെസ്റ്റോ ഒ.ഐ.സി.സി ബിരിയാണി ഫെസ്റ്റ് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ പവലിയൻ ഉദ്ഘാടനം നെസ്റ്റോ എച്ച്ആർ മാനേജർ അബ്ദുൽ ജലീൽ നിർവഹിച്ചു. സുഹറ ഷംസ് ഒന്നാം സ്‌ഥാനത്തിനും, റുഖ്സത് ലത്തീഫ് രണ്ടാം സ്‌ഥാനത്തിനും, ഫൗസിയ മുസ്തഫ മൂന്നാം സ്‌ഥാനത്തിനും അർഹരായി.

ഒന്നാം സമ്മാനാർഹക്ക് മുഖ്യ പ്രായോജകരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നൽകുന്ന സ്വർണ്ണ നാണയം നെസ്റ്റോ മാനേജർ നാസർ കല്ലായിയും രണ്ടാം സമ്മാനമായ എൽഇഡി കളർ ടി.വി ഒ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റിയംഗം റസാഖ് പൂക്കോട്ടുപാടവും, മൂന്നാം സ്‌ഥാനക്കാരിക്കുള്ള മൈക്രോ വേവ് ഓവൻ സെൻട്രൽ കമ്മറ്റി വൈ :പ്രസിഡന്റ് രഘുനാഥ് പറൾിനിക്കടവും വിതരണം ചെയ്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ മാത്രമായിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നത്. നാൽപ്പതിൽപരം പേർ പങ്കെടുത്ത പരിപാടിയിൽ മുഴുവൻ പങ്കാളികൾക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകി.

റഫീഖ് (സാഫ്രോൺ) നൗഫീന ( മലബാർ അടുക്കള ) ടിജി (ഇന്ത്യൻ എംബസി ) എന്നിവർ വിധികർത്താക്കളായിരുന്നു. പരിപാടിയുടെ സമ്മാനദാന ചടങ്ങ് നെസ്റ്റോ ഫിനാൻസ് മാനേജർ മായിസ് ഉദ്ഘാടനം ചെയ്തു.അബ്ദുൽ കരീം കൊടുവള്ളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നെസ്റ്റോ സൂപ്പർവൈസർമാരായ സുധീർ, സലീം, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ റഹീസ്, ജമാൽ എരഞ്ഞിമാവ്, ഒമർ ഷരീഫ്, അബ്ദുറഹിമാൻ കീഴരിയ്യൂർ, ജാഫർ എരമംഗലം, സഫാദ് അത്തോളി, അമേഷ് എലത്തൂർ, എന്നിവർ സംസാരിച്ചു.ഫെസ്റ്റ് ചെയർമാൻ ഹർഷാദ് എം.ടി സ്വാഗതവും, അഷ്റഫ് മേച്ചേരി നന്ദിയും പറഞ്ഞു. ഷഫീഖ് നെസ്റ്റോ, നാസർ മാവൂർ ,നൗഷീർ, നിഷാദ് ഗോതമ്പറോഡ്, ഷിഹാബ് കൈതപ്പൊയിൽ, ജാബിർ പൂനൂർ, ഡാലിയ റൂബി, അനർ ഹർഷാദ്, സുമി നവാസ്, നസീമ അബ്ദുൽ കരീം, സഫീല ഒമർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ