യുഎഇ ഓപ്പണ്‍ കാരംസ് ടൂർണമെന്‍റ് മാർച്ച് 10ന്
Monday, February 27, 2017 7:27 AM IST
അബുദാബി: കേരള സോഷ്യൽ സെന്‍റർ യുഎഇ ഓപ്പണ്‍ കാരംസ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. മാർച്ച് 10ന് (വെള്ളി) രാവിലെ എട്ടു മുതലാണ് മത്സരങ്ങൾ. സിംഗിൾ, ഡബിൾസ് വിഭാഗങ്ങളിലായാണ് മത്സരം.

എകെജി ഫുട്ബോൾ ടൂർണമെന്‍റ് മാർച്ച് 23, 24 തീയതികളിൽ നടക്കും. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം.

വിവരങ്ങൾക്ക്: 02 6314455, 050 8166868.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള