ഫോർട്ട് കൊച്ചി സ്വദേശി ജിദ്ദയിൽ മരിച്ചു
Monday, February 20, 2017 10:20 AM IST
ജിദ്ദ: ഫോർട്ട് കൊച്ചി കൽവത്തി സ്വദേശി കണ്ണത്ത് അലിസാബിറ മാമലകത്ത് ദന്പതികളുടെ മകൻ കണ്ണത്ത് ഹൗസിൽ നിസാർ (36) ജിദ്ദയിൽ ഹൃദയാഘാതംമൂലം മരിച്ചു.

നെഞ്ചുവേദനയെ തുടർന്ന് നിസാറിനെ ജിദ്ദ നാഷണൽ ഹോസ്്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് അന്ത്യം. നാലു വർഷമായി ജിദ്ദയിൽ ഫാൽക്കണ്‍ ഫുഡ് സ്റ്റഫ് കന്പനിയിൽ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.

ഞായറാഴ്ച മഗ്രിബ് നമസ്കാരാനന്തരം മൃതദേഹം ജിദ്ദ ബാബ് മക്കയിലെ അസദ് മഖ്ബറയിൽ ഖബറടക്കി. വിവാഹമോചിതനാണ്. നിയമനടപടികൾ പൂർത്തീകരിച്ച് ഖബറടക്കുന്നതിന് കന്പനി അധികൃതരും നൗഫൽ, അഷ്റഫ്, അബൂബക്കർ എന്നിവർ സഹായങ്ങൾ നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ