ഒഎൻവി അനുസ്മരണം സംഘടിപ്പിച്ചു
Monday, February 20, 2017 7:50 AM IST
ജിദ്ദ: കൂട്ടിലങ്ങാടി പ്രവാസി കൂട്ടായ്മ ഒഎൻവി കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു. സനു അധ്യക്ഷത വഹിച്ച ചടങ്ങിൽ സുജേഷ് പട്ടാളി അനുസ്മരണ പ്രഭാഷണം നടത്തി. സി.എച്ച്. അയൂബ് സംസാരിച്ചു.തുടർന്നു ഖാദർ നരിക്കുന്നൻ, അനിൽ, റഫീഖ് പെരിന്താറ്റിരി, അബാസ് കൂരി, മുജീബ് മുഞകുളം, സജീവ് എന്നിവർ ഒഎൻവിയുടെ ഗാനങ്ങളും കവിതകളും ആലപിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ