പ്രവാസി സേവന കേന്ദ്രം സന്ദർശിച്ചു
Monday, February 20, 2017 7:49 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ നടന്നു വരുന്ന പ്രവാസി സേവന കേന്ദ്ര ഹെല്പ് ഡെസ്ക്കിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ എം.എ. ഗഫൂർ മാസ്റ്റർ സന്ദർശിച്ചു.

ഹ്രസ്വ സന്ദർശത്തിനായി ജിദ്ദയിൽ എത്തിയ അദ്ദേഹം സേവന കേന്ദ്രയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുവാനാണ് സന്ദർശനം നടത്തിയത്. സേവന കേന്ദ്ര ഭാരവാഹികളുമായും റീജണൽ കമ്മിറ്റി ഭാരവാഹികളുമായും പരിചയപ്പെട്ട അദ്ദേഹം പ്രവാസി സേവന കേന്ദ്ര മറ്റു സംഘടനകൾക്ക് കൂടി മാതൃകയാണെന്ന് പറഞ്ഞു. ഇത്തരം കൂട്ടായ്മകൾ കൊണ്ട് പാവപ്പെട്ടവർക്കും അതോടൊപ്പം യുഡിഎഫിനും ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്നും ഭാരവാഹികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയ അദ്ദേഹം ഇനിയും ജിദ്ദയിൽ എത്തിയാൽ തീർച്ചയായും സേവന കേന്ദ്രയിൽ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റീജണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് സമദ് കിണാശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ഷറഫുദ്ദീൻ കായംകുളം, സക്കീർ മാസ്റ്റർ എടവണ്ണ, ജോഷി വർഗീസ്, നൗഷാദ് അടൂർ, മുജീബ് മൂത്തേടത്ത്, മുജീബ് തൃത്താല, ഹാഷിം കോഴിക്കോട്, കുഞ്ഞി മുഹമ്മദ് കോടശേരി, കരീം മണ്ണാർക്കാട്, ഇസ്മായിൽ കൂരിപ്പോയിൽ, സിദ്ദീഖ് ചോക്കാട്, പ്രവീണ്‍ എടക്കാട്, അഷ്റഫ് വടക്കേക്കാട്, സക്കീർ ചെമ്മന്നൂർ, വിജാസ് കൊല്ലം, യോഗത്തിന് പ്രവാസി സേവന കേന്ദ്ര കണ്‍വീനർ അലി തേക്ക്തോട്, റീജണൽ കമ്മിറ്റി ട്രഷറർ ശ്രീജിത് കണ്ണൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ